ന്യൂ സൗത്ത് വെയില്‍സിലെ ഗ്ലൗസെസ്റ്ററിലുള്ള കല്‍ക്കരിഖനി പൂട്ടാനുള്ള ഫെബ്രുവരിയിലെ കോടതി ഉത്തരവിനെതിരെ അപ്പീലിന് പോകുന്നതില്‍ നിന്നും പിന്‍വാങ്ങി; അപകടകരമായ കാലാവസ്ഥാ വ്യതിയാനത്തിന് വഴിയൊരുക്കുന്ന ഖനിക്കെതിരെ പ്രതിഷേധം രൂക്ഷം

ന്യൂ സൗത്ത് വെയില്‍സിലെ ഗ്ലൗസെസ്റ്ററിലുള്ള  കല്‍ക്കരിഖനി പൂട്ടാനുള്ള ഫെബ്രുവരിയിലെ കോടതി  ഉത്തരവിനെതിരെ അപ്പീലിന് പോകുന്നതില്‍ നിന്നും പിന്‍വാങ്ങി;  അപകടകരമായ കാലാവസ്ഥാ വ്യതിയാനത്തിന് വഴിയൊരുക്കുന്ന ഖനിക്കെതിരെ പ്രതിഷേധം രൂക്ഷം
ന്യൂ സൗത്ത് വെയില്‍സിലെ ഗ്ലൗസെസ്റ്ററിലുള്ള കല്‍ക്കരിഖനിക്കെതിരെ കോടതി പുറപ്പെടുവിച്ച നിര്‍ണാകമായവിധി നിലനില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. കാലാവസ്ഥയ്ക്ക് അപകരടമായ വിധത്തില്‍ മാറ്റങ്ങള്‍ വരുത്തുന്ന ഈ കല്‍ക്കരിഖനി പ്രവര്‍ത്തിക്കുന്നത് ഫെബ്രുവരിയില്‍ എന്‍എസ്ഡബ്ല്യൂ ലാന്‍ഡ് ആന്‍ഡ് എന്‍വയോണ്‍മെന്‌റ് കോര്‍ട്ട് പുതിയ വിധിയിലൂടെ നിരോധിച്ചിട്ടുണ്ട്. ഈവിധിക്കെതിരെ അപ്പീലിന് പോകാനുള്ള നീക്കത്തില്‍ നിന്നും പ്രൊജക്ടിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പിന്‍വാങ്ങുകയും കൂടി ചെയ്തിനാല്‍ ഈ കല്‍ക്കരി ഖനിക്കെതിരെയുള്ള കോടതി വിധി നിലനില്‍ക്കുമെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

വിക്ടോറിയയിലെ മിഡ് നോര്‍ത്ത് കോസ്റ്റിലെ ഗ്ലൗസെസ്റ്ററിലെ മലമ്പ്രദേശത്തായിരുന്നു ഈ ഖനി പ്രവര്‍ത്തിച്ചിരുന്നത്. ഇതിനെതിരെയുള്ള കോടതി വിധിക്കെതിരെ അപ്പീലിന് പോകുന്നില്ലെന്നാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഗ്ലൗസെസ്റ്റര്‍ റിസോഴ്‌സസ് ബുധനാഴ്ച സ്ഥിരീകരിച്ചിരിക്കുന്നത്. കോടതിവിധിക്കെതിരെ അപ്പീലിന് പോകുന്നതിനുള്ള നീക്കങ്ങളില്‍ നിന്നും പിന്മാറുന്നുവെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

റോക്കി ഹില്‍ കല്‍ക്കരിഖനിയുടെ പ്രവര്‍ത്തനവുമായി തങ്ങള്‍ മുന്നോട്ട് പോകില്ലെന്നാണ് കമ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഈ പ്രദേശത്ത് തങ്ങള്‍ കൈവശമാക്കിയിരിക്കുന്ന എക്‌സ്പ്ലറേഷന്‍ ലൈസന്‍സിനെ കുറിച്ച് പുനരവലലോകനം ചെയ്യുന്നുവെന്നും കമ്പനി വെളഇപ്പെടുത്തുന്നു. അപ്പീലില്‍ നിന്നും പിന്‍വാങ്ങിയ കമ്പനിയുടെ നടപടിയെ പ്രകീര്‍ത്തിച്ച് കൊണ്ട് ഗ്രൗണ്ട്‌സ് വെല്‍ ഗ്ലൗസെസ്റ്റര്‍ മുന്നോട്ട് വന്നിട്ടുണ്ട്. എജിഎല്ലിന്റെ 330 വെല്‍ കോള്‍ സീം പ്രൊജക്ടിനെതിരെ മുന്നോട്ട് വന്ന ഗ്രൂപ്പാണിതെന്നതിനാല്‍ ഇവരുടെ നിലപാട് നിര്‍ണായകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

Other News in this category



4malayalees Recommends