ഓസ്‌ട്രേലിയയിലെത്തിയ ഇന്ത്യന്‍ ടൂറിസ്റ്റിനെ നാട് കടത്തി; കാരണം ഫോണില്‍ നിന്നും അനാശാസ്യ വീഡിയോ പിടിച്ചെടുത്തതിനാല്‍; ഓസ്‌ട്രേലിയ സന്ദര്‍ശിക്കാനെത്തുന്നവര്‍ ജാഗ്രതൈ; പിടിക്കപ്പെട്ടാല്‍ വിസ റദ്ദാക്കുകയും പിഴ ചുമത്തുകയും ചെയ്യും

ഓസ്‌ട്രേലിയയിലെത്തിയ ഇന്ത്യന്‍ ടൂറിസ്റ്റിനെ നാട് കടത്തി; കാരണം ഫോണില്‍ നിന്നും അനാശാസ്യ വീഡിയോ പിടിച്ചെടുത്തതിനാല്‍; ഓസ്‌ട്രേലിയ സന്ദര്‍ശിക്കാനെത്തുന്നവര്‍ ജാഗ്രതൈ; പിടിക്കപ്പെട്ടാല്‍ വിസ റദ്ദാക്കുകയും പിഴ ചുമത്തുകയും ചെയ്യും
ഓസ്‌ട്രേലിയയിലെത്തിയ ഇന്ത്യന്‍ ടൂറിസ്റ്റിനെ അനിഷ്ടകരമായ അഥവാ അനാശാസ്യപരമായ വീഡിയോ ഫോണില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നാടുകടത്തിയതായി റിപ്പോര്‍ട്ട്.മലേഷ്യയില്‍ നിന്നുമെത്തിയ ഇന്ത്യക്കാരനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് പെര്‍ത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വച്ച് ഓസ്‌ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്‌സ് അഥവാ എബിഎഫ് പിടികൂടി നാട് കടത്തിയിരിക്കുന്നത്.കുട്ടികളെ ചൂഷണം ചെയ്യുന്നതുമായി ബന്ധപ്പെട്ട വീഡിയോയായിരുന്നു പരിശോധനയുടെ ഭാഗമായി ഈ 45 കാരന്റെ ഫോണില്‍ നിന്നും കണ്ടെടുത്തിരുന്നത്.

ഓസ്‌ട്രേലിയന്‍ നിയമങ്ങള്‍ പ്രകാരം ഇത്തരം വീഡിയോകള്‍ ഫോണില്‍ സൂക്ഷിക്കാന്‍ പാടില്ല. പരിശോധനയെ തുടര്‍ന്ന് എബിഎഫ് ഇയാളുടെ ഫോണ്‍ പിടിച്ചെടുക്കുകയും വിസ റദ്ദാക്കുകയുമായിരുന്നു.ഇയാളുടെ പ്രവൃത്തി കസ്റ്റംസ് നിയമങ്ങളെ ലംഘിക്കുന്നതാണെന്നും കണ്ടെത്തിയിരുന്നു. ഓസ്‌ട്രേലിയയിലേക്ക് നിരോധിച്ച മെറ്റീരിയലുകള്‍ എത്തുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടുന്ന ഉത്തരവാദിത്വം തന്റെ ഓഫീസര്‍മാര്‍ക്കുണ്ടെന്നും അവരത് കൃത്യമായി നിറവേറ്റുകയുമായിരുന്നുവെന്നാണ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ എബിഎഫ് കമാന്‍ഡറായ റോഡ് ഓ ഡോനെല്‍ വിശദീകരിച്ചിരിക്കുന്നത്.

കുട്ടികളെ പീഡിപ്പിക്കുന്നതും ചൂഷണം ചെയ്യുന്നതുമായ ഇത്തരം മെറ്റീരിയലുകള്‍ ഓസ്‌ട്രേലിയയിലേക്ക് ആരും കൊണ്ടു വരരുതെന്നും അദ്ദേഹം ഏവരെയും ഈ അവസരത്തില്‍ ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. ഇയാളെ എബിഎഫ് പിടികൂടി പെര്‍ത്തിലെ ഇമിഗ്രേഷന്‍ ഡിറ്റെന്‍ഷന്‍ സെന്ററിലേക്ക് മാറ്റുകയും ഞായറാഴ്ച രാവിലെ നാട് കടത്തുകയുമായിരുന്നു.ഈ വക മെറ്റീരിയലുകള്‍ ഓസ്‌ട്രേലിയയിലേക്ക് കൊണ്ട് വരുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് ഡോണല്‍ ടൂറിസ്റ്റുകളെയും കുടിയേറ്റക്കാരെയും ഓര്‍മിപ്പിക്കുന്നത്. ഇതിനെ തുടര്‍ന്ന് വിസ റദ്ദാക്കുന്നതിന് പുറമെ കടുത്ത പിഴകള്‍ ചുമത്തപ്പെടാനും ഇടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.

Other News in this category



4malayalees Recommends