ഓസ്‌ട്രേലിയയിലെ റീജിയണല്‍ ഏരിയകളില്‍ തൊഴിലെടുത്ത് ജീവിക്കാന്‍ സബ്ക്ലാസ് 494 സ്‌കില്‍ഡ് എംപ്ലോയര്‍ സ്‌പോര്‍സേഡ് റീജിയണല്‍ (പ്രൊവിഷണല്‍) വിസ; ഇതിനായി എംപ്ലോയര്‍ സ്‌പോര്‍സേഡ് , ലേബര്‍ അഗ്രിമെന്റ് എന്നീ രണ്ട് സ്ട്രീമുകള്‍; നവംബര്‍ 16ന് നിലവില്‍ വരും

ഓസ്‌ട്രേലിയയിലെ റീജിയണല്‍ ഏരിയകളില്‍ തൊഴിലെടുത്ത് ജീവിക്കാന്‍ സബ്ക്ലാസ് 494 സ്‌കില്‍ഡ് എംപ്ലോയര്‍ സ്‌പോര്‍സേഡ് റീജിയണല്‍ (പ്രൊവിഷണല്‍) വിസ; ഇതിനായി എംപ്ലോയര്‍ സ്‌പോര്‍സേഡ് , ലേബര്‍ അഗ്രിമെന്റ് എന്നീ രണ്ട് സ്ട്രീമുകള്‍; നവംബര്‍ 16ന് നിലവില്‍ വരും
ഓസ്‌ട്രേലിയ അടുത്തിടെ സബ്ക്ലാസ് 494 സ്‌കില്‍ഡ് എംപ്ലോയര്‍ സ്‌പോര്‍സേഡ് റീജിയണല്‍ (പ്രൊവിഷണല്‍) വിസയ്ക്കായുള്ള നിയമം പുറത്ത് വിട്ടിരുന്നു. ഈ വര്‍ഷം നവംബര്‍ 16നാണിത് പ്രാബല്യത്തില്‍ വരുന്നത്. എന്നാല്‍ ഈ വിസയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഓസ്‌ട്രേലിയ പുറത്ത് വിട്ടിട്ടുണ്ട്.സ്‌കില്‍ഡ് എംപ്ലോയര്‍ സ്‌പോണ്‍സേഡ് റീജിയണല്‍ വിസക്ക് രണ്ട് സ്ട്രീമുകളാണുള്ളത്.

എംപ്ലോയര്‍ സ്‌പോര്‍സേഡ് , ലേബര്‍ അഗ്രിമെന്റ് എന്നിവയാണവ.സ്റ്റാന്‍ഡേര്‍ഡ് ബിസിനസ് സ്‌പോണ്‍സര്‍ഷിപ്പുകളുള്ള ഓസ്‌ട്രേലിയന്‍ എംപ്ലോയര്‍ക്കുള്ളതാണ് എംപ്ലോയര്‍ സ്‌പോണ്‍സേഡ് സ്ട്രീം. ഓവര്‍സീസ് ബിസിനസ് സ്‌പോര്‍സര്‍മാരെ ഇതില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നു. വര്‍ക്ക് അഗ്രിമെന്‍രില്‍ പങ്കാളിത്തമുള്ള ഓസ്‌ട്രേലിയന്‍ എംപ്ലോയര്‍മാര്‍ക്കുള്ളതാണ് ലേബര്‍ അഗ്രിമെന്റ് സ്ട്രീം. ഈ വര്‍ക്ക് അഗ്രിമെന്റ് കമ്പനി, അതിന്റെ സ്റ്റേക്ക് ഹോല്‍ഡര്‍മാര്‍ അല്ലെങ്കില്‍ ഗവണ്‍മെന്റ് എന്നിവയ്ക്കിടയില്‍ ഇതിന് വിലപേശാനാവും.

ഓസ്‌ട്രേലിയയിലെ ഒരു നിശ്ചിത റീജിയണല്‍ ഏരിയയില്‍ തൊഴിലിനായി അപേക്ഷിക്കുന്നവര്‍ക്കുളള വിസയാണിത്. പെര്‍ത്ത്, ഗോല്‍ഡ് കോസ്റ്റ്, ബ്രിസ്ബാന്‍, സിഡ്‌നി, മെല്‍ബണ്‍ എന്നീ മെട്രൊപൊളിറ്റന്‍ ഏരിയകള്‍ക്ക് പുറത്തുളളവയാണ് റീജിയണല്‍ ഏരിയകളായി കണക്കാക്കുന്നത്.ഇതിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തേക്കുള്ള സത്യസന്ധമായ ഒരു ഫുള്‍ടൈം ജോബ് ഓഫറുണ്ടായിരിക്കണം. ഈ ജോലി വ്യാജമാണെന്ന് കണ്ടെത്തിയാല്‍ ഈ വിസ റദ്ദാക്കുന്നതിനുള്ള പുതിയ ഓപ്ഷനുകള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാനാവും.

Other News in this category



4malayalees Recommends