റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ പലിശനിരക്ക് വെട്ടിക്കുറച്ചേക്കും; ജൂണിലെ യോഗത്തില്‍ നിര്‍ണായക തീരുമാനമുണ്ടായേക്കും; കാരണം തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നതും പണപ്പെരുപ്പം വര്‍ധിക്കാത്തതും; പലിശനിരക്ക് 1.5 ശതമാനത്തിനും താഴെയെത്തും

റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ പലിശനിരക്ക് വെട്ടിക്കുറച്ചേക്കും; ജൂണിലെ യോഗത്തില്‍ നിര്‍ണായക തീരുമാനമുണ്ടായേക്കും; കാരണം തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നതും പണപ്പെരുപ്പം വര്‍ധിക്കാത്തതും; പലിശനിരക്ക് 1.5 ശതമാനത്തിനും താഴെയെത്തും

റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ പലിശനിരക്ക് വെട്ടിക്കുറയ്ക്കുമെന്ന് സൂചന. ജൂണില്‍ നടക്കുന്ന യോഗത്തില്‍ വച്ചായിരിക്കും ഈ നിര്‍ണായക നടപടി ആര്‍ബിഎ നടപ്പിലാക്കുന്നത്.ഇത്തരമൊരു നീക്കം അജണ്ടയിലുണ്ടെന്ന് ആര്‍ബിഎ ഗവര്‍ണര്‍ ഫിലിപ്പ് ലോവെ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ ലേബര്‍ മാര്‍ക്കറ്റ് മെച്ചപ്പെടാത്തതിനാല്‍ ഈ വിധത്തില്‍ പലിശനിരക്ക് വെട്ടിക്കുറയ്ക്കുന്നത് അനുയോജ്യമായിരിക്കുമെന്ന് ആര്‍ബിഎ അംഗങ്ങള്‍ അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നാണീ നീക്കം ശക്തമായിരിക്കുന്നത്.


ഈ മാസം കാഷ് റേറ്റ് റെക്കോര്‍ഡ് താഴ്ചയായ 1.5 ശതമാനത്തിലാണ് ആര്‍ബിഎ നിലനിര്‍ത്തിയിരിക്കുന്നത്. തൊഴിലില്ലായ്മ നിരക്ക് ഇനിയും താഴ്ന്നില്ലെങ്കില്‍ പലിശനിരക്ക് ഇനിയും താഴ്ത്താന്‍ സാധ്യതയുണ്ടെന്നാണ് മേയ് മാസത്തെ മീറ്റിംഗ് കഴിഞ്ഞതിന് ശേഷം ആര്‍ബിഎ സൂചന നല്‍കിയിരിക്കുന്നത്. ഏപ്രിലില്‍ ഓസ്‌ട്രേലിയയിലെ തൊഴിലില്ലായ്മ നിരക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന് 5.2 ശതമാനത്തിലെത്തിയെന്നാണ് ആര്‍ബിഎ ബോര്‍ഡ് മീറ്റിംഗ് കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം വെളിപ്പെട്ടിരിക്കുന്നത്.

ഇക്കാരണത്താല്‍ പലിശനിരക്ക് ഇനിയും വെട്ടിക്കുറയ്ക്കാന്‍ സാധ്യതയേറിയിരിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. പണപ്പെരുപ്പം വര്‍ധിച്ചിട്ടില്ലെന്നതും തൊഴിലില്ലായ്മ നിരക്ക് വര്‍ധനവ് രേഖപ്പെടുത്തുന്നുവെന്ന കാര്യം ആര്‍ബിഎ അംഗങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തുവെന്നും ഇത്തരമൊരു സാഹചര്യത്തില്‍ പലിശനിരക്ക് കുറയ്ക്കുന്നതാണ് ഉചിതമെന്ന തീരുമാനത്തിലെത്തിയെന്നുമാണ് ആര്‍ബിഎ മീറ്റിംഗിന്റെ മിനുറ്റ്‌സ് വെളിപ്പെടുത്തുന്നത്.

Other News in this category



4malayalees Recommends