ഓസ്‌ട്രേലിയയുടെ അടുത്ത് കൂടെ ചൈനീസ് പടക്കപ്പലുകള്‍ മുന്നറിയിപ്പില്ലാതെ കടന്ന് പോയി; വെടിവയ്പ് പരിശീലനം നടത്തി; സൗത്ത് ചൈന കടലില്‍ വീണ്ടും സംഘര്‍ഷ സാധ്യത ശക്തമായി; കപ്പലുകള്‍ വരുന്നതറിയാമായിരുന്നുവെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

ഓസ്‌ട്രേലിയയുടെ അടുത്ത് കൂടെ ചൈനീസ് പടക്കപ്പലുകള്‍ മുന്നറിയിപ്പില്ലാതെ കടന്ന് പോയി; വെടിവയ്പ് പരിശീലനം നടത്തി; സൗത്ത് ചൈന കടലില്‍ വീണ്ടും സംഘര്‍ഷ സാധ്യത ശക്തമായി; കപ്പലുകള്‍ വരുന്നതറിയാമായിരുന്നുവെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി
ചൈന ഓസ്‌ട്രേലിയയുടെ അടുത്തേക്ക് പടക്കപ്പലുകളെ അയച്ചതിനെ തുടര്‍ന്ന് സൗത്ത് ചൈന കടലില്‍ വീണ്ടും സംഘര്‍ഷ സാധ്യത ശക്തമായി. സിഡ്‌നിക്ക് സമീപത്തുള്ള സമുദ്ര ഭാഗത്ത് കൂടെ മൂന്ന് ചൈനീസ് പടക്കപ്പലുകള്‍ കടന്ന് പോവുകയും ഓസ്‌ട്രേലിയയിലെ വിവിധ കോസ്റ്റല്‍ ലാന്‍ഡ് മാര്‍ക്കുകള്‍ക്ക് അടുത്ത് കൂടെ സഞ്ചരിക്കുകയും ചെയ്തതാണ് ആശങ്കയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്. മുന്‍കൂട്ടി യാതൊരു സൂചനയും നല്‍കാതെയാണ് ഈ കപ്പലുകളെ ചൈന അയച്ചിരിക്കുന്നതെന്നതും പരിഭ്രാന്തിക്ക് വഴിയൊരുക്കിയിട്ടുണ്ട്. ചൈന ഇതിലൂടെ തങ്ങളുടെ ശക്തിപ്രകടനമാണ് നടത്തിയിരിക്കുന്നതെന്നും സൂചനയുണ്ട്. ഒരു ഫ്രിഗേറ്റ്, ഒരു സപ്ലൈ ഷിപ്പ്, ഒരു യുദ്ധക്കപ്പല്‍ എന്നിവയടങ്ങിയ മൂന്ന് കപ്പല്‍ വ്യൂഹമാണ് ഓസ്‌ട്രേലിയന്‍ തീരത്തിനടുത്ത് കൂടി കടന്ന് പോയിരിക്കുന്നത്. ഈ കപ്പലുകള്‍ രാജ്യത്തിന്‍രെ പടിഞ്ഞാറ് ഭാഗത്ത് വച്ച് അതായത് സൗത്ത് ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ വെടിവയ്പ് എ്‌സര്‍സൈസ് നടത്തുമെന്ന് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റിന് അറിവുണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ ചൈനീസ് കപ്പലുകളുടെ സന്ദര്‍ശനത്തെക്കുറിച്ച് തനിക്കറിയാമായിരുന്നുവെന്നാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ പറയുന്നത്. എന്നാല്‍ ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ഗ്ലാഡിസ് ബെരെജിക്ലിയാനെ പോലുള്ള നിരവധി നേതാക്കള്‍ മറിച്ചാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍ വ്യക്തമായി വിവരം വെളിപ്പെടുത്താത്ത മോറിസന്റെ നടപടിയെ വിമര്‍ശിച്ച് ലേബര്‍ നേതാവ് അന്തോണി ആല്‍ബനീസ് രംഗത്തെത്തിയിട്ടുണ്ട്.

Other News in this category



4malayalees Recommends