ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം 1,32,000 പേര്‍ക്ക് പൗരത്വം അനുവദിച്ചു; കഴിഞ്ഞ വര്‍ഷം നല്‍കിയ 70,000 പൗരത്വവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 88 ശതമാനം പെരുപ്പം; പൗരത്വ അംഗീകാരത്തിനുള്ള കാത്തിരിപ്പ് സമയവും അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതും ഇല്ലാതാക്കി

ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം 1,32,000 പേര്‍ക്ക് പൗരത്വം അനുവദിച്ചു; കഴിഞ്ഞ വര്‍ഷം നല്‍കിയ 70,000 പൗരത്വവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 88 ശതമാനം പെരുപ്പം;  പൗരത്വ അംഗീകാരത്തിനുള്ള കാത്തിരിപ്പ് സമയവും അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതും ഇല്ലാതാക്കി
ഓസ്‌ട്രേലിയയിലെ സിറ്റിസണ്‍ഷിപ്പ് അപ്രൂവലുകളില്‍ 88 ശതമാനം വര്‍ധനവുണ്ടായിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത് പ്രകാരം കഴിഞ്ഞ വര്‍ഷം വെറും 70,000 പേര്‍ക്ക് മാത്രമാണ് സിറ്റിസണ്‍ഷിപ്പ് നല്‍കിയിരുന്നതെങ്കില്‍ ഈ വര്‍ഷം നല്‍കിയിരിക്കുന്നത് 132,000 പേര്‍ക്കാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇവിടുത്തെ പൗരത്വം നേടിയവരില്‍ ഈ വര്‍ഷം നിര്‍ണായകമായ പെരുപ്പമുണ്ടായിരിക്കുന്നുവെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംഅഫയേര്‍സ് പുറത്ത് വിട്ടിരിക്കുന്ന കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

ഇതിന് പുറമെ സിറ്റിസണ്‍ഷിപ്പ് അംഗീകാരത്തിനുള്ള കാത്തിരിപ്പ് സമയത്തിലും കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. കൂടാതെ ചുവപ്പ് നാടയില്‍ കുരുങ്ങി അപേക്ഷകള്‍ കാത്ത് കെട്ടിക്കിടക്കുന്ന അവസ്ഥയും ഒഴിവായിട്ടുണ്ട്. ഇത്തരത്തില്‍ നിരവധി പേര്‍ക്കാണ് സിറ്റിസണ്‍ഷിപ്പ് ലഭിച്ചിരിക്കുന്നത്. ഇത്തരക്കാരുടെ പ്രതിനിധികളിലൊരാളാണ് മെല്‍ബണിലെ നഴ്‌സായ ഹര്‍ഷ്ദീപ് സിംഗ് ഗില്‍. ഇദ്ദേഹത്തിന് പത്ത് മാസത്തില്‍ കുറഞ്ഞ സമയം കൊണ്ടാണ് ഓസ്‌ട്രേലിയന്‍ പൗരത്വം ലഭിച്ചിരിക്കുന്നത്.

2018 സെപ്റ്റംബറിലായിരുന്നു ഇദ്ദേഹം ഇതിനായുളള അപേക്ഷ സമര്‍പ്പിച്ചിരുന്നത്. തന്റെ ടെസ്റ്റ് തിയതി മുന്നോട്ടാക്കാന്‍ സാധിച്ചതിലൂടെയാണ് തന്റെ സിറ്റിസണ്‍ഷിപ്പ് അപേക്ഷാ പ്രക്രിയ വേഗത്തിലാക്കാന്‍ സാധിച്ചിരിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഇത് പ്രകാരം ഇദ്ദേഹം തന്റെ സിറ്റിസണ്‍ഷിപ്പ് ടെസ്റ്റ് തിയതി 2019 സെപ്റ്റംബറില്‍ നിന്നും 2019 മേയ് മാസത്തേക്ക് മാറ്റുകയായിരുന്നു.ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2018 ജൂലൈ ഒന്നിനും 2019 മേയ് 31നും ഇടയിലാണ് 132,000 സിറ്റിസണ്‍ഷിപ്പ് അപേക്ഷകള്‍ക്ക് അംഗീകാരമേകിയിരിക്കുന്നത്.

Other News in this category



4malayalees Recommends