ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ വന്‍ തോതില്‍ മോഷ്ടിക്കപ്പെടുന്നു; സ്വകാര്യ വിവരങ്ങള്‍ മോഷ്ടിച്ച് വില്‍ക്കുന്നത് ഡാര്‍ക്ക് വെബില്‍; 2017ല്‍ ഈ വകയില്‍ രാജ്യത്തിനുണ്ടായ നഷ്ടം രണ്ട് ബില്യണ്‍ ഡോളര്‍; ജാഗ്രതൈ

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ വന്‍ തോതില്‍ മോഷ്ടിക്കപ്പെടുന്നു;  സ്വകാര്യ വിവരങ്ങള്‍ മോഷ്ടിച്ച് വില്‍ക്കുന്നത് ഡാര്‍ക്ക് വെബില്‍;  2017ല്‍ ഈ വകയില്‍ രാജ്യത്തിനുണ്ടായ നഷ്ടം രണ്ട് ബില്യണ്‍ ഡോളര്‍; ജാഗ്രതൈ
ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ വന്‍ തോതില്‍ മോഷ്ടിക്കപ്പെടുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത്തരം മോഷണങ്ങള്‍ മൂലം 2017ല്‍ ഓസ്‌ട്രേലിയക്ക് രണ്ട് ബില്യണ്‍ ഡോളറിന്റെ നഷ്ടമാണുണ്ടായിരിക്കുന്നത്. ഡാര്‍ക്ക് വെബില്‍ വര്‍ഷം തോറും ഇത്തരം വ്യക്തിപരവും സ്വകാര്യവുമായ വിവരങ്ങള്‍ ആയിരക്കണക്കിന് ഡോളറുകള്‍ക്കാണ് വിറ്റ് പോകുന്നത്. ഇതിനെ തുടര്‍ന്ന് നിരവധി നിരപരാധികളായ ഇരകളാണ് ഇതിനാല്‍ ചൂഷണം ചെയ്യപ്പെടുന്നത്.

ഇത്തരത്തിലുള്ള ഇരകളുടെ പ്രതിനിധിയാണ് മെല്‍ബണിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയായ ഹര്‍ജിത്ത് സിംഗ് കൈന്‍ത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പെത്തിയ സിംഗിന് ഒരു ജോലി കണ്ടെത്താന്‍ സാധിച്ചിരുന്നില്ല തുടര്‍ന്ന് ഒരാളില്‍ നിന്നും അദ്ദേഹത്തിന് ഒരു ഫേസ്ബുക്ക് മെസേജ് ലഭിക്കുകയായിരുന്നു. ഒരു ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുള്ള സന്ദേശമായിരുന്നു അത്. എന്നാല്‍ ജോലിക്കായുള്ള ഒരു സോഫ്റ്റ് വെയറിനെ ഉള്‍ക്കൊള്ളാന്‍ കഴിവുള്ള ഒരു ഫോണ്‍ വാങ്ങണമെന്നായിരുന്നു ആ സന്ദേശത്തിലുണ്ടായിരുന്നത്.

ഈ സന്ദേശമയച്ച ആള്‍ ഇത്തരത്തിലുള്ള ഒരു ഫോണ്‍ നല്‍കാമെന്ന വാഗ്ദാനവും മുന്നോട്ട് വച്ചപ്പോള്‍ സിംഗ് സന്തോഷവാനായി.തുടര്‍ന്ന് 2018 സെപ്റ്റംബറില്‍ സിംഗ് ഈ വ്യക്തിയെ കാണുകയും ഇരുവരും ചേര്‍ന്ന് സിംഗിന്റെ പേരില്‍ ഒരു ഫോണ്‍ വാങ്ങുകയും ചെയ്തു.തുടര്‍ന്ന് തൊഴിലിനായുള്ള ഒരു സോഫ്റ്റ് വെയര്‍ ആ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആ മനുഷ്യന്‍ സിംഗിനോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ആ ഫോണ്‍ സിംഗിന് കൈവശം കൊടുത്തയക്കുകയും ചെയ്തു.

ഒരു വട്ടം മാത്രമായിരുന്നു സിംഗ് അയാളെ നേരിട്ട ്കണ്ടിരുന്നത്. തുടര്‍ന്ന് സിംഗിന്റെ കോളുകളോടും മെസേജുകളോടും അയാള്‍ പ്രതികരിച്ചിരുന്നില്ല. തുടര്‍ന്ന് സിംഗ് അയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചതുമില്ല. താന്‍ ഫോണന് പണമൊന്നും കൊടുക്കാത്തിനാല്‍ തനിക്കാണ് ലാഭമെന്ന ആശ്വാസത്തിലായിരുന്ന സിംഗ് കഴിഞ്ഞിരുന്നത്.പിന്നീട് സിംഗ് ഒരു ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുകയും അത് അടുത്ത് കാലത്ത് നിരസിക്കപ്പെടുകയുമായിരുന്നു. തന്റെ ക്രെഡിറ്റ് റെക്കോര്‍ഡില്‍ 2439 ഡോളര്‍ എന്ന് കണ്ടപ്പോള്‍ സിംഗ് തന്റെ ടെലികമ്യൂണിക്കേഷന്‍ കമ്പനിയുമായി ബന്ധപ്പെട്ടിരുന്നു.നേരത്തെഫോണ്‍ നല്‍കിയ ആള്‍ സിംഗിന്റെ വ്യക്തിപര-രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയായിരുന്നു ഈ ചതി നിര്‍വഹിച്ചിരുന്നത്. ഇത്തരത്തില്‍ എത്രയോ ഉദാഹരണങ്ങളാണ ഇത്തരം തട്ടിപ്പുകള്‍ക്കുള്ളത്.

Other News in this category



4malayalees Recommends