ഓസ്‌ട്രേലിയയില്‍ ബാക്ക്പാക്കര്‍ വിസകള്‍ കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അനുവദിക്കാന്‍ സര്‍ക്കാര്‍; ഇന്ത്യ ഉള്‍പ്പെടെ 13 രാജ്യങ്ങളിലേക്കു കൂടി വിസ അനുവദിക്കാന്‍ നീക്കം

ഓസ്‌ട്രേലിയയില്‍ ബാക്ക്പാക്കര്‍ വിസകള്‍ കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അനുവദിക്കാന്‍ സര്‍ക്കാര്‍;  ഇന്ത്യ ഉള്‍പ്പെടെ 13 രാജ്യങ്ങളിലേക്കു കൂടി വിസ അനുവദിക്കാന്‍ നീക്കം

ഓസ്ട്രേലിയയില്‍ സന്ദര്‍ശകരായി എത്താനും ജോലി ചെയ്യാനും അവസരം നല്‍കുന്ന ബാക്ക്പാക്കര്‍ (backpacker) വിസകള്‍ കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അനുവദിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യ ഉള്‍പ്പെടെ 13 രാജ്യങ്ങളിലേക്കു കൂടി ബാക്ക്പാക്കര്‍ വിസകള്‍ അനുവദിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ നിര്‍ദ്ദേശത്തിന് നാഷണല്‍ ഫാര്‍മേഴ്സ് ഫെഡറേഷന്റെ പിന്തുണ ലഭിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. ഉള്‍നാടന്‍ പ്രദേശങ്ങളിലെ കൃഷിയിടങ്ങളില്‍ ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്തത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇതിനായി പുതിയ വിസ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഉള്‍നാടന്‍ പ്രദേശങ്ങളിലേക്ക് തൊഴിലാളികളെ കിട്ടാനുള്ള പ്രയാസം പരിഹരിക്കാന്‍ നിരവധി പുതിയ പദ്ധതികള്‍ ഫെഡറല്‍ കുടിയേറ്റകാര്യവകുപ്പ് നടപ്പാക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ബാക്ക്പാക്കര്‍ വിസ എന്നറിയപ്പെടുന്ന വര്‍ക്ക് ആന്റ് ഹോളിഡേ വിസകള്‍ കൂടുതല്‍ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് അനുവദിക്കാന്‍ ആലോചിക്കുന്നത്.ഇന്ത്യ, ബ്രസീല്‍, മെക്സിക്കോ തുടങ്ങി 13 രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഈ വിസ അനുവദിക്കുന്ന കാര്യമാണ് കുടിയേറ്റകാര്യമന്ത്രി ഡേവിഡ് കോള്‍മാന്‍ പരിഗണിക്കുന്നതെന്ന് എ ബി സി റിപ്പോര്‍ട്ട് ചെയ്തു.

Other News in this category



4malayalees Recommends