ഡസന്‍ കണക്കിന് അസൈലം സീക്കര്‍മാരെ പാപ്പുവ ന്യൂ ഗിനിയയിലെ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് പാര്‍ട്ട് മോര്‍സ്ബൈ ജയില്‍ കോംപ്ലക്സിലേക്ക് മാറ്റി; ഇവരുടെ മൊബൈല്‍ ഫോണ്‍, മരുന്നുകള്‍, തുടങ്ങിയവ കൈമാറാനും അത്യാവശ്യ സാധനങ്ങള്‍ പായ്ക്ക് ചെയ്യാനും നിര്‍ദേശിച്ചു

ഡസന്‍ കണക്കിന് അസൈലം സീക്കര്‍മാരെ പാപ്പുവ ന്യൂ ഗിനിയയിലെ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് പാര്‍ട്ട് മോര്‍സ്ബൈ ജയില്‍ കോംപ്ലക്സിലേക്ക് മാറ്റി; ഇവരുടെ മൊബൈല്‍ ഫോണ്‍, മരുന്നുകള്‍, തുടങ്ങിയവ കൈമാറാനും  അത്യാവശ്യ സാധനങ്ങള്‍ പായ്ക്ക് ചെയ്യാനും നിര്‍ദേശിച്ചു

പാപ്പുവ ന്യൂ ഗിനിയയിലെ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡസന്‍ കണക്കിന് അസൈലം സീക്കര്‍മാരെ പോര്‍ട്ട് മോര്‍സ്ബൈ ജയില്‍ കോംപ്ലക്സിലേക്ക് മാറ്റിയെന്ന് റിപ്പോര്‍ട്ട്.ഇവരെയെല്ലാം നോണ്‍ റെഫ്യൂജീ ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. ഇവരെയെല്ലാം തിങ്കളാഴ്ച ബോമാന ഇമിഗ്രേഷന്‍ സെന്ററിലേക്ക് കൊണ്ട് പോയിരുന്നു. ബോമാന ജയിലിലേക്കുള്ള കൊണ്ട് പോകുന്നതിനുള്ള ഒരു ഡിറ്റെന്‍ഷന്‍ ഫെസിലിറ്റിയാണിത്. ഇവരെ ഇവിടെക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട ഒരു കത്ത് പിഎന്‍ജി ഇമിഗ്രേഷന്‍ ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അഥോറിറ്റി (ഐസിഎ) ഇവര്‍ക്ക് അറിയിപ്പായി നല്‍കിയിരുന്നു.



ഇതിന്റെ ഭാഗമായി ഇവരുടെ മൊബൈല്‍ ഫോണ്‍, മരുന്നുകള്‍, തുടങ്ങിയവ അധികൃതര്‍ക്ക് കൈമാറാനും ജയിലിലെ അവരുടെ അത്യാവശ്യ സാധനങ്ങള്‍ പായ്ക്ക് ചെയ്യാനും നിര്‍ദേശിച്ചിരുന്നു. ബോമാന ഇമിഗ്രേഷന്‍ സെന്റര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരുന്നത് 2014ലായിരുന്നു. 20 മില്യണ്‍ ഡോളര്‍ ചെലവഴിച്ച് നിര്‍മിച്ച ഈ ഫെസിലിറ്റിക്കായി ഓസ്ട്രേലിയ ഫണ്ടേകിയിരുന്നു.ഇത്തരത്തില്‍ മാററുന്നതിനിടെ ജൂണില്‍ ഒരു ചെറുപ്പക്കാരന്‍ തന്റെ ജീവനെടുക്കാന്‍ സ്വയം ശ്രമിച്ചിരുന്നു.


ഇതിനെ തുടര്‍ന്ന് ലോറെന്‍ഗൗവിലെ ഹില്‍സൈഡ് ഹൗസ് അക്കമോഡേഷന്‍ സെന്ററിലെ അസൈലം സീക്കര്‍മാരോട് മറ്റൊരു മാനസ് ഐലന്റ് ഫെസിലിറ്റിയിലേക്കോ അല്ലെങ്കില്‍ പോര്‍ട്ട് മോര്‍സ്ബിയിലേക്കോ നീങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു.ഇവരില്‍ മിക്കവരും നീങ്ങിയത് പോര്‍ട്ട് മോര്‍സ്ബിയിലേക്കായിരുന്നു. ഇവര്‍ മൂന്ന് ഹോട്ടലുകളിലായിട്ടായിരുന്നു അവിടെ വ്യാപിച്ചിരുന്നത്. ഇവരില്‍ ചിലര്‍ പോര്‍ട്ട് മോര്‍സ്ബിയിലെ സിറ്റി ബൗടിക്യൂ ആന്‍ഡ് ഹോഡാവ ഹോട്ടലിലേക്കായിരുന്നു നീക്കിയിരുന്നത്.ഇവര്‍ ഇവിടെ ഡിറ്റെന്‍ഷനിലല്ലായിരുന്നുവെങ്കിലും കടുത്ത നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിക്കാന്‍ ഇവര്‍ ബാധ്യസ്ഥരായിരുന്നു.സിറ്റി ബോട്ടിക്യുവില്‍ താമസിക്കുന്നവരെ ഓരോ ദിവസവും വെറും രണ്ട് മണിക്കൂര്‍ മാത്രമേ പുറത്ത് വിട്ടിരുന്നുള്ളൂ.


Other News in this category



4malayalees Recommends