പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ ഷെഫുമാരെ കിട്ടാനില്ല; നിയമിക്കാനാവുന്നത് അഞ്ചിലൊന്ന് ഒഴിവുകളില്‍ മാത്രം; വരാനിരിക്കുന്ന മൂന്ന് വര്‍ഷത്തേക്ക് 3000 ഷെഫുമാരെ വേണം; സബ്ക്ലാസ് 457 വിസ റദ്ദാക്കിയതും പകരം സംവിധാനമേര്‍പ്പെടുത്താത്തതും ഷെഫ് ക്ഷാമം രൂക്ഷമാക്കി

പടിഞ്ഞാറന്‍ ഓസ്ട്രേലിയയില്‍ ഷെഫുമാരെ കിട്ടാനില്ല; നിയമിക്കാനാവുന്നത് അഞ്ചിലൊന്ന് ഒഴിവുകളില്‍ മാത്രം; വരാനിരിക്കുന്ന മൂന്ന് വര്‍ഷത്തേക്ക് 3000 ഷെഫുമാരെ വേണം; സബ്ക്ലാസ് 457 വിസ റദ്ദാക്കിയതും പകരം സംവിധാനമേര്‍പ്പെടുത്താത്തതും ഷെഫ് ക്ഷാമം രൂക്ഷമാക്കി
വെസ്റ്റേണ്‍ ഓസ്ട്രേലിയയില്‍ ഷെഫുമാരുടെ ക്ഷാമം രൂക്ഷമായി തുടരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സ്റ്റേറ്റിലെ കഫെകളിലും റസ്റ്റോറന്റുകളിലും ഷെഫുമാരുടെ നിലവിലെ ഒഴിവുകള്‍ നികത്താന്‍ കഴിവുറ്റവരെ ലഭിക്കുന്നില്ല.ഇത് സംബന്ധിച്ച് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജോബ് ആന്‍ഡ് സ്മാള്‍ ബിസിനസ് പുതിയ കണക്കുകള്‍ പുറത്ത് വിട്ടിരുന്നു. ഇത് പ്രകാരം അഞ്ചിലൊന്ന് ഷെഫുമാരുടെ വേക്കന്‍സികള്‍ മാത്രമേ നിലവില്‍ നികത്താന്‍ സാധിച്ചിട്ടുള്ളൂ. സ്‌കില്‍ഡ് വിസ മൈഗ്രന്റുകളുടെ ക്ഷാമമാണ് ഇതിന് പ്രധാന കാരണമായി വര്‍ത്തിക്കുന്നത്.

സബ്ക്ലാസ് 457 വിസ 2017ല്‍ പെട്ടെന്ന് നിര്‍ത്തലാക്കിയതും ഇതിന് പകരമായി സ്റ്റേറ്റ് പുതിയ റൂട്ടുകള്‍ സജ്ജമാക്കാത്തതും ഷെഫുമാരുടെ ക്ഷാമം രൂക്ഷമാക്കിത്തീര്‍ത്തു.അപ്രെന്റിസുകളെ ഹയര്‍ ചെയ്യുന്നതിനായി റസ്റ്റോറന്റ് ഉടമകള്‍ക്ക് ഇന്‍സെന്റീവുകള്‍ പ്രദാനം ചെയ്യുന്നതിലും സ്റ്റേറ്റ് ഗവണ്‍മെന്റ് പരാജയപ്പെട്ടിരിക്കുകയാണ്. ഫോറിന്‍ വര്‍ക്കര്‍മാരെ ഫാസ്റ്റ് ട്രാക്കിന് വിധേയമാക്കുന്നതിനുള്ള ലിസ്റ്റ് ഈ സ്റ്റേറ്റ് ഇല്ലാതാക്കിയതും പ്രശ്നം വഷളാക്കിയിട്ടുണ്ട്.

ഇതൊരു ഗുരുതരവിഷയമാണെന്നും അതിനാല്‍ കാബിനറ്റിന് മുന്നില്‍ ഇത് അവതരിപ്പിക്കുമെന്നുമാണ് മിനിസ്റ്റര്‍ ഫോര്‍ ടൂറിസമായ പോള്‍ പപാലിയ പ്രതികരിച്ചിരിക്കുന്നത്. അടുത്ത മൂന്ന് വര്‍ഷങ്ങളിലേക്കായി സ്റ്റേറ്റിലേക്ക് ചുരുങ്ങിയത് 3000ത്തോളം പുതിയ ഷെഫുമാരെ അത്യാവശ്യമാണെന്നാണ് ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് ട്രെയിനിംഗിന്റെ ജനറല്‍ മാനേജരായ ലെയിന്‍ മാക് ഡൗഗല്‍ പറയുന്നത്. എന്നാല്‍ നിലവില്‍ അപ്രെന്റിസ്ഷിപ്പുകള്‍ വച്ച് നോക്കിയാല്‍ വെറും 60 പേരെ മാത്രം ലഭിക്കാനേ സാധ്യതയുള്ളുവെന്നും അദ്ദേഹം പ്രവചിക്കുന്നു.

Other News in this category



4malayalees Recommends