ഓസ്ട്രേലിയയില്‍ എച്ച്‌ഐവി പിടിപെട്ടവര്‍ കുറയുന്ന പ്രവണത തുടരുന്നു; പ്രതിവര്‍ഷം എയ്ഡ്സ് രോഗികളുടെ എണ്ണത്തില്‍ ഇടിവ്; എച്ച്ഐവി ബാധിച്ചവര്‍ തുറന്ന് പറയാന്‍ തയ്യാറാകുന്നതിനാല്‍ നേരത്തെ ചികിത്സ തുടങ്ങാനായത് ഗുണം ചെയ്തു

ഓസ്ട്രേലിയയില്‍ എച്ച്‌ഐവി പിടിപെട്ടവര്‍ കുറയുന്ന പ്രവണത തുടരുന്നു; പ്രതിവര്‍ഷം എയ്ഡ്സ് രോഗികളുടെ എണ്ണത്തില്‍ ഇടിവ്; എച്ച്ഐവി ബാധിച്ചവര്‍ തുറന്ന് പറയാന്‍ തയ്യാറാകുന്നതിനാല്‍ നേരത്തെ ചികിത്സ തുടങ്ങാനായത് ഗുണം ചെയ്തു
ഓസ്ട്രേലിയയില്‍ എച്ച്‌ഐവി പിടിപെട്ടവര്‍ കുറയുന്ന പ്രവണത തുടരുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകളും സ്ഥിരീകരിക്കുന്നു. ലോകത്തില്‍ മിക്കയിടങ്ങളിലും എയ്ഡ്സ് രോഗികള്‍ പെരുകി വരുന്ന അവസ്ഥയാണുള്ളത്. എന്നാല്‍ എയ്ഡ്സ് ഇനി അധികകാലം ഓസ്ട്രേലിയയ്ക്ക് ഭീഷണിയായി തുടരില്ലെന്ന വെളിപ്പെടുത്തലുമായി രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞന്‍മാര്‍ രംഗത്തെത്തി. ഓരോ വര്‍ഷവും എയ്ഡ്സിന് ചികിത്സിക്കുന്ന ഓസ്ട്രേലിയക്കാരുടെ എണ്ണം കുറഞ്ഞ് കുറഞ്ഞ് വരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ മാരകമായ രോഗത്തിന്റെ ഓസ്ട്രേലിയയിലെ വിളയാട്ടം ഏതാണ്ട് തീര്‍ന്ന മട്ടാണെന്നാണ് കിര്‍ബി ആന്‍ഡ് പീറ്റര്‍ ഡോഹെര്‍ടി ഇന്‍സ്റ്റിറ്റിയൂട്സ്, ഓസ്ട്രേലിയന്‍ ഫെഡറേഷന്‍ ഓഫ് എയ്ഡ്സ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

1990കള്‍ മധ്യം മുതല്‍ രാജ്യത്ത് ആന്റി-റിട്രോവൈറല്‍ മെഡിക്കേഷന്‍ ആരംഭിച്ച മുതല്‍ ഇവിടെ എയ്ഡ്സ് കേസുകള്‍ കുറഞ്ഞ് വരുന്നുവെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിലൂടെ എച്ച്ഐവി എയ്ഡ്സായി മാറുന്നത് ചെറുക്കാന്‍ ഫലപ്രദമായി കഴിഞ്ഞതാണിതിന് കാരണം. പ്രതിരോധ സംവിധാനം പാടെ തകര്‍ന്ന് അണുബാധയെ ചെറുക്കാന്‍ പറ്റാത്ത അവസ്ഥയാണ് എയ്ഡ്സിനെ തുടര്‍ന്നുണ്ടാകുന്നത്. രാജ്യത്ത് എയ്ഡ്സ് ഏറ്റവും മൂര്‍ധന്യത്തിലെത്തിയ വേളയായ 1990കളുടെ ആരംഭത്തില്‍ വര്‍ഷത്തില്‍ ഏതാണ്ട് 1000ത്തോളം പേര്‍ രോഗം ബാധിച്ച് മരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത്തരക്കാരുടെ എണ്ണം കുറഞ്ഞ് വരുന്നുവെന്നാണ് കിര്‍ബി ഇന്‍സ്റ്റിറ്റ്യൂട്ടിലെ എച്ച്ഐവി എപിഡെമിയോളജി ആന്‍ഡ് പ്രിവന്‍ഷന്‍ പ്രോഗ്രാമിലെ തലവനാ പ്രഫ. ആന്‍ഡ്ര്യൂ ഗ്രുലിക് പറയുന്നത്.

എയ്ഡ്സിന് അന്ത്യം കുറിയ്ക്കുകയെന്നാല്‍ അത് എച്ച്ഐവിയ്ക്ക് അന്ത്യം കുറിയ്ക്കലാണെന്ന് അര്‍ത്ഥമാക്കുന്നില്ലെന്നും ഗവേഷകര്‍ പറയുന്നു. അതായത് ഓരോ വര്‍ഷവും 1000 പുതിയ എച്ച്ഐവി കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ 80കളിലും 90കളിലും എച്ച്ഐവി ബാധിച്ചാലും ആരും അത് തുറന്ന് പറയാന്‍ തയ്യാറാകാത്ത അവസ്ഥയായിരുന്നതിനാല്‍ എയ്ഡ്സ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വളരെ പെരുകുകയായിരുന്നു. എന്നാല്‍ ഇന്ന് ഇവ തുറന്ന് പറയുന്നതിനാല്‍ അവ എയ്ഡ്സായി ഗുരുതരമാകുന്നതിന് മുമ്പ് തന്നെ ചികിത്സ നല്‍കാന്‍ കഴിയുന്നുണ്ട്

Other News in this category



4malayalees Recommends