ഓസ്‌ട്രേലിയയില്‍ എംപ്ലോയര്‍-സ്‌പോണ്‍സേഡ് വിസകളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ പെരുകുന്നു; പ്രധാനമായും തൊഴിലുടമയെ ആശ്രയിച്ചുള്ള ഇത്തരം വിസകള്‍ക്ക് ഭീഷണിയേറുന്നു

ഓസ്‌ട്രേലിയയില്‍ എംപ്ലോയര്‍-സ്‌പോണ്‍സേഡ് വിസകളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ പെരുകുന്നു; പ്രധാനമായും തൊഴിലുടമയെ ആശ്രയിച്ചുള്ള ഇത്തരം വിസകള്‍ക്ക് ഭീഷണിയേറുന്നു
ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയയില്‍ എംപ്ലോയര്‍- സ്‌പോണ്‍സേഡ് വിസകളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ വര്‍ധിച്ച് വരുന്നുവെന്ന് റിപ്പോര്‍ട്ട്. റീജിയണ്‍ സ്‌പോര്‍സേഡ് മൈഗ്രേഷന്‍ സ്‌കീമിന് (ആര്‍എസ്എംഎസ്) കീഴില്‍ പിആറിന് സ്‌പോണ്‍സര്‍ ചെയ്യപ്പെടുന്നവരുടെ അപേക്ഷകള്‍ വന്‍ തോതില്‍ തള്ളപ്പെടുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്.


എംപ്ലോയര്‍ സ്‌പോണ്‍സേഡ് വിസകള്‍ ലഭിക്കുന്നത് മുഖ്യമായും ആശ്രയിച്ചിരിക്കുന്ന എംപ്ലോയറെ ആയതിനാല്‍ ഈ വിസകള്‍ ലഭിക്കുന്നതിന് പ്രശ്‌നങ്ങളേറെ നേരിടുന്നുവെന്നാണ് ഇമിഗ്രേഷന്‍ എക്‌സ്പര്‍ട്ടുകള്‍ വിശ്വസിക്കുന്നത്. ആര്‍എസ്എംഎസ് വിസകള്‍ക്കുള്ള കൂടുതല്‍ കാത്തിരിപ്പ് സമയവും പ്രശ്‌നം വഷളാക്കുന്നു.


ഇത്തരത്തില്‍ കൂടുതല്‍ കാത്തിരിക്കേണ്ടി വരുന്ന സമയത്ത് എംപ്ലോയര്‍ തന്റെ ബിസിനസ് അല്ലെങ്കില്‍ സ്ഥാപനം അടച്ച് പൂട്ടാനോ അല്ലെങ്കില്‍ മറ്റൊരാള്‍ക്ക് വില്‍ക്കാനോ ഉള്ള സാധ്യതയേറുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ സ്ഥാപനങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നത് മൂലം നേരത്തെ വാഗ്ദാനം ചെയ്യപ്പെട്ട ഇമിഗ്രേഷന്‍ സ്റ്റാറ്റസ് ലഭിക്കാത്തരുമുണ്ട്.

Other News in this category



4malayalees Recommends