ഓസ്‌ട്രേലിയക്കടുത്തുള്ള നൗറുവിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ പാക്കിസ്ഥാനി സ്വയം തീകൊളുത്തി മരിച്ചു; ആത്മഹത്യ നടന്നത് മെന്റല്‍ ഡോക്ടറുടെ മുന്നില്‍; ക്യാമ്പിലുള്ളവര്‍ക്ക് കടുത്ത മാനസിക പ്രശ്‌നങ്ങള്‍; എല്ലാവിധ പിന്തുണയുമേകുന്നുവെന്ന് ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയക്കടുത്തുള്ള നൗറുവിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ പാക്കിസ്ഥാനി സ്വയം തീകൊളുത്തി മരിച്ചു; ആത്മഹത്യ നടന്നത് മെന്റല്‍ ഡോക്ടറുടെ മുന്നില്‍; ക്യാമ്പിലുള്ളവര്‍ക്ക് കടുത്ത മാനസിക പ്രശ്‌നങ്ങള്‍; എല്ലാവിധ പിന്തുണയുമേകുന്നുവെന്ന് ഓസ്‌ട്രേലിയ
ഓസ്‌ട്രേലിയക്ക് അടുത്തുള്ള ദ്വീപ് രാഷ്ട്രമായ നൗറുവിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ വച്ച് പാക്കിസ്ഥാനി അഭയാര്‍ത്ഥി സ്വയം തീ കൊളുത്തി മരിച്ചുവെന്ന് റിപ്പോര്‍ട്ട്. ഒരു മെന്റല്‍ ഹെല്‍ത്ത് ഡോക്ടര്‍ക്ക് മുന്നില്‍ തീ കൊളുത്തിയ ഇയാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലെത്തിക്കുകയും അധികം വൈകാതെ മരിക്കുകയുമായിരുന്നുവെന്നാണ് അഡ്വക്കസിഗ്രൂപ്പുകള്‍ വെളിപ്പെടുത്തുന്നത്. വെള്ളിയാഴ്ച രാവിലെ ഈവ ക്യാമ്പിലെ തന്റെ മുറിയില്‍ വച്ച് സ്വയം തീ വച്ചതിനെ തുടര്‍ന്ന് ഇയാള്‍ക്ക് കടുത്ത രീതിയില്‍ പൊള്ളലേറ്റിരുന്നുവെന്നാണ് റെഫ്യൂജീ ആക്ഷന്‍ കോലിഷന്‍ വെളിപ്പെടുത്തുന്നത്.

നൗറുവിലെ ക്യാമ്പില്‍ നടന്ന ഈ ആത്മഹത്യയെക്കുറിച്ച് അറിഞ്ഞുവെന്ന് ഓസ്‌ട്രേലിയന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം അഫയേര്‍സ് പ്രതികരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഓസ്‌ട്രേലിയന്‍-നൗറും സര്‍ക്കാരുകള്‍ ആവശ്യമായ പിന്തുണയേകുമെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വക്താവ് വെള്ളിയാഴ്ച വ്യക്തമാക്കിയിരിക്കുന്നത്. നൗറുവിലെ അഭയാര്‍ത്ഥികള്‍ക്കിടയില്‍ കടുത്ത മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നാണ് റെഫ്യൂജീ ആക്ഷന്‍ കോലിഷന്‍ വക്താവായ ലാന്‍ റിന്റൗല്‍ പറയുന്നത്.

സുരക്ഷിതമായ ഒരു ഭാവിക്ക് വേണ്ടി അഭയാര്‍ത്ഥികള്‍ അനിശ്ചിതമായി കാത്തിരിക്കേണ്ടി വരുന്നത് അപകടകരമായിക്കൊണ്ടിരിക്കുന്നുവെന്നും ഇത് അവരില്‍ കടുത്ത മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നും റിന്റൗല്‍ മുന്നറിയിപ്പേകുന്നു. നിരവധി അഭയാര്‍ത്ഥികള്‍ ഈ ദുര്‍ഗതി വര്‍ഷങ്ങളായി ഇവിടെ അനുഭവിച്ച് കൊണ്ടിരിക്കുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. നൗറു സര്‍ക്കാരുമായി ചേര്‍ന്ന് ഓസ്‌ട്രേലിയ ഇവിടേക്ക് സ്‌പെഷ്യലിസ്റ്റ്, ഹെല്‍ത്ത്, വെല്‍ഫയര്‍, സപ്പോര്‍ട്ട് സര്‍വീസുകള്‍ നല്‍കുന്നുണ്ടെന്നാണ് ദി ഹോം അഫയേര്‍സ് വക്താവ് വ്യക്തമാക്കിയിരിക്കുന്നത്.

Other News in this category



4malayalees Recommends