ഓസ്ട്രേലിയക്കാര്‍ ഹോംലോണുകള്‍ അധികമായെടുക്കാനാരംഭിച്ചു ;കാരണം മോര്‍ട്ട്ഗേജുകള്‍ തിരിച്ചടക്കുന്നതിനുളള കഴിവുകള്‍ അളക്കുന്ന മാനദണ്ഡങ്ങളില്‍ ഇളവുകള്‍ വരുത്തണമെന്ന് ബാങ്കുകളോടുള്ള എപിആര്‍എ നിര്‍ദേശം

ഓസ്ട്രേലിയക്കാര്‍ ഹോംലോണുകള്‍ അധികമായെടുക്കാനാരംഭിച്ചു ;കാരണം മോര്‍ട്ട്ഗേജുകള്‍ തിരിച്ചടക്കുന്നതിനുളള കഴിവുകള്‍ അളക്കുന്ന മാനദണ്ഡങ്ങളില്‍ ഇളവുകള്‍ വരുത്തണമെന്ന് ബാങ്കുകളോടുള്ള എപിആര്‍എ നിര്‍ദേശം

ഓസ്ട്രേലിയക്കാര്‍ മോര്‍ട്ട്‌ഗേജുകള്‍ കൂടുതലെടുക്കാന്‍ തുടങ്ങിയെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.ഓസ്ട്രേലിയില്‍ കസ്റ്റമര്‍മാര്‍ക്ക് മോര്‍ട്ട്ഗേജുകള്‍ തിരിച്ചടക്കുന്നതിനുളള കഴിവുകള്‍ അളക്കുന്ന അഥവാ നിര്‍ണയിക്കുന്ന മാനദണ്ഡങ്ങളില്‍ ഇളവുകള്‍ വരുത്തണമെന്ന് ഓസ്ട്രേലിയയിലെ ബാങ്കുകളോട് ദി ഓസ്ട്രേലിയന്‍ പ്രുഡന്‍ഷ്യല്‍ റെഗുലേഷന്‍ അഥോറിറ്റി (എപിആര്‍എ) മേയ് മാസത്തില്‍ നിര്‍ദേശിച്ചത് ഫലം ചെയ്തു. ഇതിലൂടെ ജനത്തിന് കൂടുതല്‍ കടം വാങ്ങുന്നതിന് അവസരം ലഭിച്ചിരിക്കുകയാണ്.


പലിശനിരക്ക് ഏഴ് ശതമാനത്തിലേക്ക് വര്‍ധിപ്പിച്ചാലും തങ്ങള്‍ക്ക് തിരിച്ചടവ് സാധ്യമാണെന്ന് കസ്റ്റമര്‍മാര്‍ തെളിയിക്കണമെന്നുള്ള ഗൈഡ് ലൈന്‍ നീക്കം ചെയ്യാനായിരുന്നു എപിആര്‍എ നിര്‍ദേശിച്ചിരുന്നത്.ഇതിന് പകരം ലെന്‍ഡര്‍മാര്‍ 2.5 ശതമാനം നിരക്കിലുള്ള റേറ്റ് ബഫറുപയോഗിച്ച് സര്‍വീസബിലിറ്റി കാല്‍ക്കുലേഷന്‍സ് നടത്തണമെന്നാണ് എപിആര്‍എ നിര്‍ദേശിച്ചിരിക്കുന്നത്. പുതിയ നീക്കത്തിലൂടെ ബോറോയിംഗ് കപാസിറ്റി വര്‍ധിക്കുമെന്നാണ് എപിആര്‍എ ചെയര്‍മാനായ വൈനെ ബൈയേര്‍സ് മേയില്‍ തന്നെ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.

2014 ഡിസംബറില്‍ എപിആര്‍എ ആദ്യം സര്‍വീസബിലിറ്റി ഗൈഡന്‍സ് അവതരിപ്പിച്ചപ്പോള്‍ ഒഫീഷ്യല്‍ കാഷ് റേറ്റ് 2.5 ശതമാനമായിരുന്നു. സൗണ്ട് റെഡിസന്‍ഷ്യല്‍ ലെന്‍ഡിംഗ് സ്റ്റാന്‍ഡേര്‍ില്‍ അഴി്ച്ച് പണി വരുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഈ ഗൈഡന്‍സ് എപിആര്‍എ അവതരിപ്പിച്ചിരുന്നത്. ഇത് ഇക്കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി 1.5 ശതമാനമെന്ന ഏറ്റവും താഴ്ന്ന അവസ്ഥയിലുമെത്തിയിരുന്നു. ഇത് 2019 അവസാനമാകുമ്പോഴേക്കും 1.0 ശതമാനമാക്കി താഴ്ത്താാണ് എക്കണോമിസ്റ്റുകള്‍ നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച 12 ലെന്‍ഡര്‍മാരാണ് ഫിക്സഡ് ഓണര്‍-ഒക്യുപൈയര്‍ റേറ്റുകള്‍ വെട്ടിക്കുറച്ചിരുന്നത്. എന്നാല്‍ ഒമ്പത് ലെന്‍ഡര്‍മാര്‍ ഫിക്സഡ് ഇന്‍വെസ്റ്റ്മെന്റ് റേറ്റുകളും വെട്ടിക്കുറച്ചിരുന്നുവെന്ന് കാന്‍സ്റ്റാര്‍ എടുത്ത് കാട്ടുന്നു.Other News in this category4malayalees Recommends