ഓസ്‌ട്രേലിയയില്‍ ഓണ്‍ലൈന്‍ ജോബ് പരസ്യങ്ങളില്‍ ആറ് വര്‍ഷങ്ങള്‍ക്കിടെ ഏറ്റവും കുറവ്; തൊഴിലാളികള്‍, സെയില്‍സ് വര്‍ക്കര്‍മാര്‍, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ്, ടെക്‌നീഷ്യന്‍സ് എന്നിവര്‍ക്ക് ഡിമാന്റില്ല; രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ കരുത്ത് ചോരുന്നു

ഓസ്‌ട്രേലിയയില്‍ ഓണ്‍ലൈന്‍ ജോബ് പരസ്യങ്ങളില്‍ ആറ് വര്‍ഷങ്ങള്‍ക്കിടെ ഏറ്റവും കുറവ്; തൊഴിലാളികള്‍, സെയില്‍സ് വര്‍ക്കര്‍മാര്‍, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ്, ടെക്‌നീഷ്യന്‍സ് എന്നിവര്‍ക്ക് ഡിമാന്റില്ല; രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ കരുത്ത് ചോരുന്നു

ഓസ്‌ട്രേലിയയില്‍ ഓണ്‍ലൈന്‍ ജോബ് പരസ്യങ്ങള്‍ ആറ് വര്‍ഷങ്ങള്‍ക്കിടെ ഏറ്റവും കുറഞ്ഞുവെന്ന് പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ മാസമാണ് ഇത്തരത്തിലുള്ള പരസ്യങ്ങളില്‍ ആറ് വര്‍ഷത്തിനിടെ ഏറ്റവും വലിയ മാസാന്ത ഇടിവുണ്ടായിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ സമ്പദ് വ്യവസ്ഥയുടെ ദൗര്‍ബല്യം വെളിപ്പെടുത്തുന്ന വ്യക്തമായ സൂചനയാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നതെന്ന് വിദഗ്ധര്‍ എടുത്ത് കാട്ടുന്നു. ദി ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റിന്റെ ഒഫീഷ്യല്‍ ജോബ് വേക്കന്‍സി റിപ്പോര്‍ട്ടാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.


സീക്ക്, കരിയര്‍ വണ്‍, ഓസ്‌ട്രേലിയന്‍ ജോബ് സെര്‍ച്ച് എന്നിവയില്‍ വന്ന പരസ്യങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ഈ കണക്ക് പുറത്ത് വന്നിരിക്കുന്നത്. ഇത് പ്രകാരം ട്രെന്‍ഡ് ടേംസ് പ്രകാരം മാര്‍ച്ചില്‍ ഓണ്‍ലൈന്‍ ജോബ് പരസ്യങ്ങളുടെ കാര്യത്തില്‍ 1.5 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. തൊഴിലാളികള്‍, സെയില്‍സ് വര്‍ക്കര്‍മാര്‍, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ്, ടെക്‌നീഷ്യന്‍സ്, ട്രെഡീസ് എന്നീ ജോലികള്‍ക്ക് രാജ്യത്ത് കഴിഞ്ഞ മാസം ഡിമാന്റ് കുറഞ്ഞിട്ടുണ്ട്.

മെഷീനറി ഓപ്പറേറ്റര്‍മാര്‍, ഡ്രൈവര്‍മാര്‍ എന്നീ തസ്തികകള്‍ക്കുള്ള പരസ്യങ്ങളില്‍ കഴിഞ്ഞ വര്‍ഷം 14.9 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. ലേബര്‍മാര്‍ക്കുള്ള പരസ്യങ്ങളില്‍ 13.2 ശതമാനവും സെയില്‍സ് വര്‍ക്കര്‍മാര്‍ക്കുള്ള ജോബ് പരസ്യങ്ങളില്‍ 11.8 ശതമാനവും മൊത്തം തൊഴില്‍ പരസ്യങ്ങളില്‍ കഴിഞ്ഞ വര്‍ഷം 3.8 ശതമാനവും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. കണ്‍സ്ട്രക്ഷന്‍ ട്രേഡ് വര്‍ക്കര്‍മാര്‍ക്കുള്ള തൊഴില്‍ പരസ്യങ്ങളില്‍ 21.3 ശതമാനവും കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് മൈനിംഗ് ലേബറര്‍മാര്‍ക്ക് വേണ്ടിയുള്ള പരസ്യങ്ങളില്‍ 19.6 ശതമാനം ഇടിവുമുണ്ടായിട്ടുണ്ട്.

Other News in this category4malayalees Recommends