ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയില്‍ കോമണ്‍വെല്‍ത്ത് നിയമം അനുസരിച്ച് കഞ്ചാവ് കൈവശം വയ്ക്കുന്നത് കുറ്റകരം; 50 ഗ്രാം വരെ കനാബി കൈവശം വയ്ക്കാമെന്ന പുതിയ നിയമത്തിന്റെ ബലത്തില്‍ മതിമറക്കേണ്ടെന്ന് അറ്റോര്‍ണി ജനറലിന്റെ മുന്നറിയിപ്പ്

ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയില്‍ കോമണ്‍വെല്‍ത്ത് നിയമം അനുസരിച്ച് കഞ്ചാവ് കൈവശം വയ്ക്കുന്നത് കുറ്റകരം; 50 ഗ്രാം വരെ കനാബി കൈവശം വയ്ക്കാമെന്ന പുതിയ നിയമത്തിന്റെ ബലത്തില്‍ മതിമറക്കേണ്ടെന്ന് അറ്റോര്‍ണി ജനറലിന്റെ മുന്നറിയിപ്പ്
കഞ്ചാവ് കൈവശം വയ്ക്കുന്നത് ഇപ്പോഴും നിയമവിരുദ്ധമാണെന്ന കടുത്ത മുന്നറിയിപ്പ് ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറി അഥവാ ആക്ടിലെ ജനങ്ങള്‍ക്ക് നല്‍കിക്കൊണ്ട് ഫെഡറല്‍ അറ്റോര്‍ണി ജനറലായ ക്രിസ്റ്റിയന്‍ പോര്‍ട്ടര്‍ രംഗത്തെത്തി.ഇത്തരത്തില്‍ കനാബി കൈവശം വയ്ക്കുന്നവര്‍ക്ക് ഒരിക്കലും സംരക്ഷണമേകുന്നതല്ല ടെറിട്ടെറിയിലെ പുതിയ കനാബി നിയമങ്ങളെന്നാണ് അദ്ദേഹം കടുത്ത താക്കീതേകിയിരിക്കുന്നത്.

കഴിഞ്ഞ മാസം ഇവിടെ പാസാക്കിയിരിക്കുന്ന പുതിയ നിയമം അനുസരിച്ച് ജനങ്ങള്‍ക്ക് ചെറിയ അളവില്‍ കനാബി കൈവശം വയ്ക്കാനും ഉപയോഗിക്കാനും അനുവാദം നല്‍കിയിട്ടുണ്ട്.പുതിയ നിയമം അനുസരിച്ച് 50 ഗ്രാം വരെ കഞ്ചാവാണ് ഓരോ വ്യക്തിക്കും കൈവശം വയ്ക്കാന്‍ അനുവദിക്കുന്നത്. ഇതിന് പുറമെ നാല് കഞ്ചാവ് ചെടികള്‍ ആക്ടിലെ വീടുകളില്‍ വളര്‍ത്താനും അനുവാദമുണ്ട്. എന്നാല്‍ കനാബി കൈവശം വയ്ക്കുന്നത് കര്‍ക്കശമായി വിലക്കുന്ന കോമണ്‍വെല്‍ത്ത് നിയമങ്ങള്‍ക്ക് തീര്‍ത്തും വിരുദ്ധമായിട്ടാണ് പുതിയ നിയമം വര്‍ത്തിക്കുന്നത്.

പുതിയ നിയമമാറ്റത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ഓഫീസ് കഴിഞ്ഞ ആഴ്ച പൂര്‍ണവിവരങ്ങള്‍ വെളിപ്പെടുത്തിയതിന് ശേഷമാണ് പോര്‍ട്ടര്‍ ഇത് സംബന്ധിച്ച മുന്നറിയിപ്പുകളുമായി രംഗത്തെത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. കോമണ്‍വെല്‍ത്ത് നിയമം അനുസരിച്ച് 50ഗ്രാമില്‍ കുറവ് കഞ്ചാവ് കൈവശം വച്ചാലും ഇപ്പോഴും കുറ്റകരമാണെന്നാണ് പോര്‍ട്ടര്‍ ഓര്‍മിപ്പിക്കുന്നത്. ഈ നിയമത്തിന് ഇപ്പോഴും ആക്ടില്‍ സാധുതയുണ്ടെന്നും പോര്‍ട്ടര്‍ മുന്നറിയിപ്പേകുന്നു.

Other News in this category4malayalees Recommends