ഓസ്‌ട്രേലിയയില്‍ പുതിയ റീജിയണല്‍ വിസയിലെത്തുന്ന കുടിയേറ്റക്കാര്‍ക്ക് സൗജന്യ ചികിത്സയും; സബ്ക്ലാസ് 491, സബ്ക്ലാസ് 494 വിസ മെഡികെയറിന് അര്‍ഹത; കുടിയേറ്റക്കാര്‍ക്ക് മെഡിക്കല്‍ ഫീസുകള്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വകയില്‍ ആയിരക്കണക്കിന് ഡോളര്‍ ലാഭിക്കാം

ഓസ്‌ട്രേലിയയില്‍ പുതിയ റീജിയണല്‍ വിസയിലെത്തുന്ന കുടിയേറ്റക്കാര്‍ക്ക്  സൗജന്യ ചികിത്സയും; സബ്ക്ലാസ് 491, സബ്ക്ലാസ് 494 വിസ മെഡികെയറിന് അര്‍ഹത; കുടിയേറ്റക്കാര്‍ക്ക് മെഡിക്കല്‍ ഫീസുകള്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് വകയില്‍ ആയിരക്കണക്കിന് ഡോളര്‍ ലാഭിക്കാം
റീജിയണല്‍ വിസയില്‍ ഓസ്‌ട്രേലിയയിലെത്തുന്ന കുടിയേറ്റക്കാര്‍ക്ക് ഇവിടുത്തെ മെഡികെയറിന് അര്‍ഹതയുണ്ടായിരിക്കുമെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. പുതിയ റീജിയണല്‍ വിസ ഹോള്‍ഡര്‍മാരെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആക്ട് പ്രകാരം സൗജന്യ മെഡികെയറിന് അര്‍ഹരായിട്ടാണ് കണക്കാക്കുന്നതെന്ന കാര്യം ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രകാരം സബ്ക്ലാസ് 491, സബ്ക്ലാസ് 494 വിസ ഹോള്‍ഡര്‍മാര്‍ക്ക് ഓസ്‌ട്രേലിയയിലെ മെഡികെയറിനായി അപേക്ഷിക്കാന്‍ സാധിക്കും.

ഇവര്‍ ഇത് പ്രകാരം ഇവിടെ താമസിക്കുന്ന കാലം മുഴുവന്‍ മെഡികെയറിന്റെ പരിധിയില്‍ വരുകയും ചെയ്യും. സബ്ക്ലാസ് 489 വിസക്ക് പകരമായിട്ടാണ് സബ്ക്ലാസ് 491 വിസ നിലവില്‍ വന്നിരിക്കുന്നത്. സബ്ക്ലാസ് 489 വിസ ഹോള്‍ഡര്‍മാര്‍ക്ക് മെഡികെയര്‍ ആക്‌സസ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ ഓസ്‌ട്രേലിയയിലെ ചികിത്സക്ക് ഇവര്‍ പണം നല്‍കേണ്ടിയും വന്നിരുന്നു. എന്നാല്‍ പുതിയ സബ്ക്ലാസ് 491 വിസ ഹോള്‍ഡര്‍മാര്‍ക്ക് ഹോസ്പിറ്റലിലോ അല്ലെങ്കില്‍ ഡോക്ടറെയോ കാണാനും തങ്ങളുടെ മെഡികെയറിന്റെ പരിധിയില്‍ വരുന്ന ട്രീറ്റ്‌മെന്റുകള്‍ സൗജന്യമായി നേടാനും അര്‍ഹതയുണ്ട്.

നിലവിലെ സബ്ക്ലാസ് 482 വിസ ഹോള്‍ഡര്‍മാര്‍ തങ്ങളുടെ വിസയുടെ മൊത്തം കാലാവധിക്കിടെയും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കണമെന്ന നിബന്ധനയും നിലവിലുണ്ട്. തങ്ങളുടെ പ്രൈമറി അപ്ലിക്കന്റിനൊപ്പം ഓസ്‌ട്രേലിയയിലേക്ക് എത്തുന്നവരും ഇത്തരത്തില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കണം. ഓസ്‌ട്രേലിയയുമായി പരസ്പര ധാരണയോടെ ഹെല്‍ത്ത് അറേഞ്ച്‌മെന്റ് ചെയ്തിരിക്കുന്ന രാജ്യങ്ങളില്‍ നിന്നാണ് നിങ്ങള്‍ വരുന്നതെങ്കില്‍ മാത്രമേയ നിങ്ങള്‍ക്ക് ഇത് പ്രകാരം മെഡികെയര്‍ കാര്‍ഡ് ലഭിക്കുകയുള്ളൂ. എന്നാല്‍ സബ്ക്ലാസ് 494 വിസ(റീജിണല്‍ എംപ്ലോയര്‍ സ്‌പോണ്‍സേഡ്) ഹോള്‍ഡര്‍മാര്‍ക്ക് അവര്‍ ഏത് രാജ്യത്ത് നിന്ന് വരുന്നവരാണെങ്കില്‍ പോലും മെഡികെയറിന് അര്‍ഹതയുണ്ട്. ഇതിലൂടെ റീജിയണല്‍ വിസ ഹോള്‍ഡര്‍മാര്‍ക്ക് മെഡിക്കല്‍ ഫീസുകള്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എന്നീ വകയിലുള്ള ആയിരക്കണക്കിന് ഡോളറുകള്‍ ലാഭിക്കാന്‍ സാധിക്കും.

Other News in this category



4malayalees Recommends