ഓസ്ട്രലേിയയില്‍ വരള്‍ച്ചാ ദുരിതാശ്വാസം വിതരണം ചെയ്തതില്‍ അപാകതയേറെ; തീര വരള്‍ച്ചയില്ലാത്ത കൗണ്‍സിലിന് ഫെഡറല്‍ സര്‍ക്കാര്‍ അനുവദിച്ചത് ഒരു മില്യണ്‍ ഡോളര്‍ ; ഈ പണം വേണ്ടെന്ന് വച്ച് പറഞ്ഞ് മോയിന്‍സെര്‍ കൗണ്‍സില്‍ മാതൃക കാട്ടി

ഓസ്ട്രലേിയയില്‍ വരള്‍ച്ചാ ദുരിതാശ്വാസം വിതരണം ചെയ്തതില്‍ അപാകതയേറെ; തീര വരള്‍ച്ചയില്ലാത്ത  കൗണ്‍സിലിന് ഫെഡറല്‍ സര്‍ക്കാര്‍ അനുവദിച്ചത് ഒരു മില്യണ്‍ ഡോളര്‍ ; ഈ പണം വേണ്ടെന്ന് വച്ച് പറഞ്ഞ് മോയിന്‍സെര്‍ കൗണ്‍സില്‍ മാതൃക കാട്ടി

ഓസ്ട്രലേിയയില്‍ മുമ്പെങ്ങുമില്ലാത്ത വരള്‍ച്ചയെ തുടര്‍ന്ന് വമ്പന്‍ വരള്‍ച്ചാ ദുരിതാശ്വാസമാണ് ഫെഡറല്‍ സര്‍ക്കാര്‍ നല്‍കി വരുന്നത്. എന്നാല്‍ രാജ്യമാകമാനം വിതരണം ചെയ്യുന്ന ഈ ദുരിതാശ്വാസത്തില്‍ അപാകതകളും പിഴവുകളുമേറെയുണ്ടെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അതായത് തീരെ വരള്‍ച്ച ബാധിക്കാത്ത പ്രദേശങ്ങള്‍ക്ക് പോലും ഇത്തരത്തില്‍ ധനസഹായം നല്‍കി വരുന്നുവെന്നാണതെക്ക് പടിഞ്ഞാറന്‍ വിക്ടോറിയയിലെ മോയിന്‍സെര്‍ കൗണ്‍സിലിനാണ് ഇത്തരത്തില്‍ അനര്‍ഹമായ ധനസഹായമായി ഒരു മില്യണ്‍ ഡോളര്‍ അനുവദിച്ചിരിക്കുന്നത്.


തീരെ വരള്‍ച്ചയില്ലാത്ത പ്രദേശമാണിതെന്നതാണ് വിരോധാഭാസം. പക്ഷേ തങ്ങള്‍ക്ക് ഈ സഹായം ആവശ്യമില്ലെന്നും അര്‍ഹതയില്ലെന്നും ഉയര്‍ത്തിക്കാട്ടി ഈ കൗണ്‍സില്‍ ഇത്രയും വലിയ തുക നിരസിക്കാന്‍ മഹാമനസ്‌കത കാട്ടി മാതൃകയാവുകയാണിപ്പോള്‍. വരള്‍ച്ചാ ധനസഹായം അത്യാവശ്യമായ സ്ഥലങ്ങളേറെയുണ്ടെന്നും ഇവയ്ക്ക് ധനസഹായം നല്‍കാതെ ഫെഡറല്‍ ഗവണ്‍മെന്റ് ഇതാവശ്യമില്ലാത്ത തങ്ങള്‍ക്ക് അനുവദിക്കേണ്ടതില്ലെന്നും അതിനാല്‍ നിരസിക്കുന്നുവെന്നുമാണ് ഈ കൗണ്‍സില്‍ അധികൃതര്‍ വിശദീകരിച്ചിരിക്കുന്നത്.

ഈ വിഷയത്തില്‍ ഈ കൗണ്‍സിലിലെ കൗണ്‍സിലര്‍മാര്‍ ഏകകണ്ഠമായാണ് തീരുമാനമെടുത്തിരിക്കുന്നതെന്നാണ് മേയര്‍ മിക്ക് പോള്‍ പറയുന്നത്.തങ്ങള്‍ക്ക് അനുവദിച്ച ഈ വന്‍ ഫണ്ട് വരള്‍ച്ച മൂലം തകര്‍ന്ന മറ്റേതെങ്കിലും സ്ഥലത്തിന് നല്‍കാനാണ് ഈ കൗണ്‍സില്‍ നിര്‍ദേശിച്ചിരിക്കുന്നത്.പിഴവുകള്‍ ഒരിക്കല്‍ കൂടി വ്യക്തമായ സ്ഥിതിക്ക് ഫെഡറല്‍ ഗവണ്‍മെന്റിന്റെ വരള്‍ച്ചാ സഹായ പദ്ധതിയെ ഓഡിറ്റിംഗിന് നിര്‍ബന്ധമായും വിധേയമാക്കണമെന്നാവശ്യപ്പെട്ട് ലേബര്‍ പാര്‍ട്ടി രംഗത്തെത്തിയിട്ടുമുണ്ട്.

Other News in this category



4malayalees Recommends