ഓസ്ട്രേലിയന്‍ പാര്‍ട്ണര്‍ വിസക്ക് പണമൊഴുക്കണം; പ്രൊസസിംഗിന് സമയമേറെ; ബന്ധത്തിന്റെ കാലദൈര്‍ഘ്യത്തിന് പ്രാധാ്യനമേറെ; കോമണ്‍ ലോ റിലേഷന്‍ഷിപ്പിന് ഒരു വര്‍ഷമെങ്കിലും പഴക്കം നിര്‍ബന്ധം

ഓസ്ട്രേലിയന്‍ പാര്‍ട്ണര്‍ വിസക്ക് പണമൊഴുക്കണം; പ്രൊസസിംഗിന് സമയമേറെ; ബന്ധത്തിന്റെ കാലദൈര്‍ഘ്യത്തിന് പ്രാധാ്യനമേറെ; കോമണ്‍ ലോ റിലേഷന്‍ഷിപ്പിന് ഒരു വര്‍ഷമെങ്കിലും പഴക്കം നിര്‍ബന്ധം

സ്വന്തം രാജ്യത്ത് നിന്നും നിങ്ങളുടെ പങ്കാളിയെ ഓസ്ട്രേലിയയിലെത്തിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് പാര്‍ട്ണര്‍ വിസ. എന്നാല്‍ ഓസ്ട്രേലിയയിലേക്കുള്ള പാര്‍ട്ണര്‍ വിസക്ക് അപേക്ഷിക്കുമ്പോള്‍ ഏറെ കാര്യങ്ങളിള്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഈ വിസയുമായി ബന്ധപ്പെട്ട അഞ്ച് നിര്‍ണായകമായ കാര്യങ്ങളാണ് ഇവിടെ വിശദീകരിക്കുന്നത്. ഈ വിസക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന സംഗതികളാണിവ.


കീശചോര്‍ത്തുന്ന വിസ

ഓസ്ട്രേലിയയിലെ ഏറ്റവും പണച്ചിലവുള്ള വിസകളാണ് പാര്‍ട്ണര്‍ വിസയും പ്രൊസ്പെക്ടീവ് മാര്യേജ് വിസയും. പ്രതിവര്‍ഷം ഇവയ്ക്കുള്ള വിസാ ഫീസുകള്‍ കൂട്ടിക്കൊണ്ടിരിക്കുന്നുണ്ട്. ഇപ്പോള്‍ പാര്‍ട്ണര്‍ വിസ ഫീസ് 7715 ഓസ്ട്രേലിയന്‍ ഡോളറാണ്. 18 വയസിന് താഴെയുള്ള ഡിപ്പെന്റന്റ് കുട്ടികളില്‍ ഓരോരുത്തര്‍ക്കും 1935 ഡോളര്‍ നല്‍കണം. 18 വയസിന് മേല്‍ പ്രായമുള്ളവരും ഇപ്പോഴും ഡിപ്പെന്റന്റ് കാറ്റഗറിയിലുള്ളയാളുമാണെങ്കില്‍ അത്തരത്തിലുളള ഓരോരുത്തര്‍ക്കും 3860 ഡോളര്‍ വേണ്ടി വരും. ഫീസിന് പുറമെ പോലീസ് ക്ലിയറന്‍സ്, മെഡിക്കല്‍ എക്സാം എന്നിവയ്ക്കും നിങ്ങള്‍ വേറെ പണമടക്കണം. പോലീസ് ക്ലീയറിന്‍സിന് 50 ഡോളറും മെഡിക്കല്‍ എക്സാം 220 ഡോളറിനും 280 ഡോളറിനും ഇടയില്‍ വേണ്ടി വരുമെന്നറിയുക.സര്‍ട്ടിഫൈയിഗം് പേപ്പര്‍ വര്‍ക്ക് അല്ലെങ്കില്‍ മൈഗ്രേഷന്‍ ഏജന്റിനുള്ള ഫീസ് എന്നിവയും കണ്ടെത്തണം.

കാലതാമസമെടുക്കും

പാര്‍ട്ണര്‍ വിസ അപേക്ഷകള്‍ ഫാസ്റ്റ് ട്രാക്കാക്കുന്നതിന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോം അഫയേര്‍സ് യത്‌നിക്കുന്നുണ്ട്. പക്ഷേ ഇതിനുള്ള പ്രൊസസിംഗ് ടൈം ഏറെ വേണം.രാജ്യത്തിന് പുറത്ത് നിന്നും സബ്ക്ലാസ് 309 (പാര്‍ട്ണര്‍ പ്രൊവിഷണല്‍ വിസ) ന് അപേക്ഷിക്കുമ്പോള്‍ 75 ശതമാനം അപേക്ഷകര്‍ക്കും 13 മാസങ്ങളെങ്കിലും പ്രോസസിംഗ് ടൈം നേരിടുന്നുണ്ട്.90 ശതമാനം അപേക്ഷകളും 17 മാസത്തിനുള്ളിലാണ് പ്രൊസസ് ചെയ്യുന്നത്. രാജ്യത്തിന് പുറത്ത് നിന്നും സബ്ക്ലാസ് 100 (പാര്‍ട്ണര്‍ പെര്‍മനന്റ് വിസ)ക്ക് അപേക്ഷിക്കുമ്പോള്‍ 75 ശതമാനം അപേക്ഷകര്‍ക്കും 17 മാസങ്ങളും 90 ശതമാനം അപേക്ഷകളും 25 മാസവും പ്രൊസസിംഗ് ടൈം നേരിടേണ്ടി വരുന്നു.രാജ്യത്തിനുള്ളില്‍ നിന്നും സബ്ക്ലാസ് 820 (പാര്‍ട്ണര്‍ പ്രൊവിഷ്യനണര്‍ വിസ)ക്ക് അപേക്ഷിക്കുമ്പോള്‍ 75 ശതമാനം അപേക്ഷകളും 21 മാസത്തിനുള്ളിലും 90 ശതമാനം അപേക്ഷകളും 26 മാസത്തിനുള്ളിലും പ്രൊസസ് ചെയ്യുന്നു. സബ്ക്ലാസ് (പാര്‍ട്ണര്‍ പെര്‍മനന്റ് വിസ)ക്ക് അപേക്ഷിക്കുമ്പോള്‍ 75 ശതമാനം അപേക്ഷകളും 18 മാസങ്ങള്‍ക്കുള്ളിലും 90 ശതമാനം അപേക്ഷകളും 24 മാസങ്ങള്‍ക്കുള്ളിലുമാണ് പ്രൊസസ് ചെയ്യപ്പെടുന്നത്.

പങ്കാളിയുമായുളള ബന്ധത്തിന്റെ കാലദൈര്‍ഘ്യം നിര്‍ണായകം


നിങ്ങളുടെ ബന്ധം വിശ്വസനീയവും ഇതില്‍ കുട്ടികളുമുണ്ടെങ്കില്‍ അപേക്ഷകള്‍ വേഗത്തില്‍ പ്രൊസസ് ചെയ്യപ്പെടും. അതായത് കുട്ടികളുള്ളതും രണ്ടോ മൂന്നോ ദൈര്‍ഘ്യമുള്ളതുമായ ബന്ധങ്ങളുടെ കാര്യത്തില്‍ അപേക്ഷകള്‍ വേഗത്തില്‍ പരിഗണിക്കപ്പെടും.


നിങ്ങളുടെ കോമണ്‍ ലോ റിലേഷന്‍ഷിപ്പിന് ഒരു വര്‍ഷമെങ്കിലും പഴക്കം വേണം


നിങ്ങള്‍ വിവാഹിതരല്ലെങ്കില്‍ ചുരുങ്ങിയത് നിങ്ങള്‍ ഒരു വര്‍ഷമെങ്കിലും ഒരുമിച്ച് ജീവിച്ച വിശ്വസനീയമായ ബന്ധം തുടരുന്നവരായിരിക്കണം.ഇതിനെ പിന്തുണക്കുന്ന രേഖകളും ഹാജരാക്കണം.


മുമ്പത്തെ പാര്‍ട്ണറുമായി ബന്ധം വേര്‍പിരിഞ്ഞിട്ടില്ലെങ്കിലും നിങ്ങള്‍ക്ക് പാര്‍ട്ണര്‍ വിസ അപേക്ഷ സമര്‍പ്പിക്കാം

നിങ്ങള്‍ നിയമപരമായി മറ്റാരെയങ്കിലും വിവാഹം കഴിക്കുകയും അവരുമായി ബന്ധം വേര്‍പിരിയാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലും നിങ്ങള്‍ക്ക് പാര്‍ട്ണറെ വിവാഹം ചെയ്തിട്ടില്ലെങ്കിലും ആ വ്യക്തിക്ക് വേണ്ടി പാര്‍ട്ണര്‍ വിസക്ക് അപേക്ഷിക്കാമെന്നതാണ് ഓസ്ട്രേലിയന്‍ നിയമം.


Other News in this category4malayalees Recommends