പ്രവാചക പ്രകീര്‍ത്തന ഗാന മത്സരം നവംബര്‍ - 15ന്

പ്രവാചക  പ്രകീര്‍ത്തന ഗാന മത്സരം നവംബര്‍ - 15ന്

കുവൈത്ത്: കേരള ഇസ് ലാമിക് ഗ്രൂപ്പ് കേന്ദ്ര കമ്മിറ്റി മുഹമ്മദ് നബി കാലം തേടുന്ന വിമോചകന്‍ എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കുന്ന പ്രചാരണ കാമ്പയിന്റെ ഭാഗമായി നവംബര്‍ 15 ന് പ്രവാചക പ്രകീര്‍ത്തന ഗാനമത്സരം സംഘടിപ്പിക്കുന്നു. അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ,15 വയസ്സിന് മുകളിലുള്ള പുരുഷന്‍മാര്‍ എന്നീ രണ്ട് കാറ്റഗറിയിലായിരിക്കും മത്സരം നടക്കുക. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.kigkuwait.com എന്ന അഡ്രസ്സില്‍ ല്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക വിജയികള്‍ക്ക് ആകര്‍ഷകമായ ക്യാഷ് പ്രൈസ് സമ്മാനമായി നല്‍കും എന്ന് സംഘാടകര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് 65614613,60992324എന്നീ നമ്പറുകളില്‍ ബന്ദപ്പെടാവുന്നതാണ്.


Other News in this category4malayalees Recommends