കുവൈറ്റ് : കുരിശുമരണത്തിനു മുന്നോടിയായുള്ള ക്രിസ്തുവിന്റെ തിരു അത്താഴത്തിന്റെ ദിവ്യസ്മരണ പുതുക്കി, സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവക പെസഹാ പെരുന്നാള്‍ ആചരിച്ചു.
മാര്‍ച്ച് 27നു വൈകിട്ട് കുവൈറ്റ് മഹാ ഇടവകയുടെ ദേവാലയങ്ങളില്‍ നടന്ന ശുശ്രൂഷകള്‍ക്ക് മലങ്കരസഭയുടെ അങ്കമാലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ യുഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലിത്താ, ഇടവക വികാരി ഫാ. ഡോ. ബിജു ജോര്‍ജ്ജ് പാറയ്ക്കല്‍, സഹവികാരി ഫാ. ലിജു കെ. പൊന്നച്ചന്‍, ഫാ. ഗീവര്‍ഗീസ് ജോണ്‍, ഫാ. റിനില്‍ പീറ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പെസഹായുടെ ഭാഗമായി ഇടവകാംഗങ്ങളുടെ ഭവനങ്ങളില്‍ തയ്യാറാക്കിയ പെസഹ അപ്പം നേര്‍ച്ചയായി വിതരണം ചെയ്യുകയുണ്ടായി. 28!ാം തീയതി വ്യാഴാഴ്ച്ച വൈകിട്ട് 3 മണി മുതല്‍ സാല്‍മിയാ സെന്റ് മേരീസ് ചാപ്പലില്‍ വെച്ച് അഭിവന്ദ്യ യുഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലിത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കാല്‍കഴുകള്‍ ശുശ്രൂഷ നടക്കും.