കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ ജീവകാരുണ്യപ്രസ്ഥാനമായ മാര്‍ ബസേലിയോസ് മൂവ്‌മെന്റിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷമായ ബസേലിയോ 202324ന്റെ ഭാഗമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. കുവൈറ്റിലെ ഇന്ത്യന്‍ ഡോക്ടേര്‍സ് ഫോറത്തിന്റേയും, ഇന്ത്യന്‍ ഡെന്റല്‍ അലയന്‍സിന്റേയും മാര്‍ ബസേലിയോസ് മൂവ്‌മെന്റിന്റെ കള്‍ച്ചറല്‍ വിഭാഗമായ ദി ബാസില്‍ ആര്‍ട്ട്‌സിന്റേയും സഹകരണത്തോടെ ജൂണ്‍ 30, വെള്ളിയാഴ്ച്ച രാവിലെ 8 മണി മുതല്‍ അബ്ബാസിയ ഇന്ത്യന്‍ സെന്റ്രല്‍ സ്‌ക്കൂളിലാണ് മെഡിക്കല്‍ ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.
കമ്പനി ക്യാമ്പുകളിലും മറ്റും കഴിയുന്ന പ്രവസികളായവര്‍ക്ക് മുന്‍ഗണന നല്‍കി കൊണ്ട് നടത്തുന്ന ക്യാമ്പില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. സൗജന്യ മെഡിക്കല്‍ ക്യാമ്പിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് 66772550, 97689423, 99625831 എന്നീ വാട്ട്‌സാപ്പ് നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
For regitsration : https://forms.gle/mVyuqNyqHynKozQA8