കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവകയുടെ ആഭിമുഖ്യത്തില്‍ എട്ടുനോമ്പാചരണത്തോടനുബന്ധിച്ച്ക്രമീകരിച്ചിരിക്കുന്ന വാര്‍ഷിക കണ്‍വന്‍ഷനു തുടക്കം കുറിച്ചു.
സെപ്റ്റംബര്‍ 1 മുതല്‍ 7 വരെ ക്രമീകരിച്ചിരിക്കുന്ന കണ്‍വന്‍ഷന്റെ ഔപചാരികമായ ഉത്ഘാടനം ഇടവക വികാരി റവ. ഫാ. ഡോ. ബിജു ജോര്‍ജ്ജ് പാറക്കല്‍ നിര്‍വ്വഹിച്ചു.
ഇടവക സഹവികാരി റവ. ഫാ. ലിജു കെ. പൊന്നച്ചന്‍, റവ. ഫാ. കോശി വൈദ്യന്‍, റവ. ഫാ. അജി ഏബ്രഹാം, റവ. ഫാ. ഗീവര്‍ഗീസ് ജോണ്‍, ഇടവക ട്രസ്റ്റി ജോജി പി. ജോണ്‍, സെക്രട്ടറി ജിജു പി. സൈമണ്‍ , സഭാ മാനേജിംഗ് കമ്മിറ്റിയംഗം തോമസ് കുരുവിള, ഭദ്രാസന കൗണ്‍സിലംഗം ദീപക് അലക്‌സ് പണിക്കര്‍, കണ്‍വന്‍ഷന്‍ കണ്‍വീനര്‍ മാത്യു സഖറിയ, ജോയിന്റ് കണ്‍വീനര്‍ ജിബു ജേക്കബ് വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
അബ്ബാസിയ സെന്റ്. ബസേലിയോസ് ചാപ്പലില്‍ നടന്ന ആദ്യ ദിന കണ്‍വന്‍ഷനില്‍, മലബാര്‍ ഭദ്രാസനത്തിലെ റവ. ഫാ. അജി ഏബ്രഹാം വചനശുശ്രൂഷ നടത്തി. സ്വര്‍ഗ്ഗത്തിലുള്ള പരിശുദ്ധ അമ്മയുടെ സാന്നിധ്യം ഭൂമിയില്‍ ഉണ്ടാകണമെങ്കില്‍, വചനത്തില്‍ അടിസ്ഥാനമായ ദൈവ വിശാസവും പരിശുദ്ധാത്മാവിന്റെ നിറവും നമ്മളുടെ ജീവിതത്തില്‍ ഉണ്ടാകണമെന്ന് അച്ചന്‍ ഉദ്‌ബോധിപ്പിച്ചു.