കുവൈറ്റ് : വിനീതനായി കഴുതക്കുട്ടിയുടെ പുറത്തേറി യെരുശലേമിലേക്ക് പ്രവേശിച്ച ദൈവപുത്രനായ ക്രിസ്തുവിനെ രാജകീയമായി വരവേറ്റതിന്റെ ഓര്‍മ്മപുതുക്കി സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവക ഓശാന പെരുന്നാള്‍ കൊണ്ടാടി.
മാര്‍ച്ച് 23നു വൈകിട്ട്, കുവൈറ്റ് മഹാ ഇടവകയുടെ ദേവാലയങ്ങളായ നാഷണല്‍ ഇവഞ്ചലിക്കല്‍ ചര്‍ച്ച്, അബ്ബാസിയ സെന്റ് ബസേലിയോസ് ചാപ്പല്‍, സാല്‍മിയ സെന്റ് മേരീസ് ചാപ്പല്‍ എന്നിവടങ്ങളില്‍ നടന്ന ശുശ്രൂഷകള്‍ക്ക് മലങ്കരസഭയുടെ അങ്കമാലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ യുഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലിത്താ, ഇടവക വികാരി ഫാ. ഡോ. ബിജു ജോര്‍ജ്ജ് പാറയ്ക്കല്‍, സഹവികാരി ഫാ. ലിജു കെ. പൊന്നച്ചന്‍, ഫാ. ഗീവര്‍ഗീസ് ജോണ്‍, ഫാ. റിനില്‍ പീറ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ ദേവാലയങ്ങളില്‍ നടന്ന ഓശാനയുടെ പ്രത്യേക പ്രാര്‍ത്ഥനകളിലും കുരുത്തോല പ്രദക്ഷിണത്തിലും ആയിരക്കണക്കിനു വരുന്ന വിശ്വാസികള്‍ ഭക്തിപുരസ്സരം പങ്കെടുത്തു.