കുവൈറ്റ് : സെന്റ്. ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയിലെ ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന യുവജനവാര ആഘോഷത്തിന്റെ പ്രാരംഭം കുറിച്ചുകൊണ്ട് മഹാഇടവക സഹവികാരിയും യുവജനപ്രസ്ഥാന യൂണിറ്റ് വൈസ് പ്രസിഡണ്ടുമായ റവ. ഫാ. ലിജു കെ. പൊന്നച്ചന്‍ പതാക ഉയര്‍ത്തി.
സെന്റ്. ബസേലിയോസ് ചാപ്പലില്‍ നടന്ന വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് റവ. ഫാ. ലിജു കെ. പൊന്നച്ചന്‍ യുവജനവാര സന്ദേശം അറിയിച്ചു. കുവൈറ്റ് മഹാഇടവക സെക്രട്ടറി ജിജു പി. സൈമണ്‍, യൂണിറ്റ് വൈസ് പ്രസിഡണ്ട് ജോബി ജോണ്‍ കളീക്കല്‍, യൂണിറ്റ് സെക്രട്ടറിയും കേന്ദ്ര സമിതി അംഗവുമായ ദീപ് ജോണ്‍, ട്രഷറാര്‍ ജോമോന്‍ ജോണ്‍ കളീക്കല്‍, കല്‍ക്കത്താ ഭദ്രാസന കൗണ്‍സില്‍ അംഗം ദീപക് അലക്‌സ് പണിക്കര്‍, യൂണിറ്റ് ഭാരവാഹികളായ ജോമോന്‍ ജോര്‍ജ്ജ്, ഷെല്‍വി ഉണ്ണൂണ്ണി, ജോബി ജോയ് പുത്തൂര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.