കുവൈറ്റ് മഹാ ഇടവക ആദ്യഫലപ്പെരുന്നാള്‍ 2023 :റാഫിള്‍ കൂപ്പണ്‍ പ്രകാശനം നിര്‍വ്വഹിച്ചു

കുവൈറ്റ് മഹാ ഇടവക ആദ്യഫലപ്പെരുന്നാള്‍ 2023 :റാഫിള്‍ കൂപ്പണ്‍ പ്രകാശനം നിര്‍വ്വഹിച്ചു
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ 2023ലെ ആദ്യഫലപ്പെരുന്നാളിനോടനുബന്ധിച്ചുള്ള റാഫിള്‍ കൂപ്പണിന്റെ പ്രകാശനവും ആദ്യ വില്പനയും ഓഗസ്റ്റ് 4, വെള്ളിയാഴ്ച്ച ഇടവകയുടെ വിവിധ ആരാധനാ കേന്ദ്രങ്ങളായ സിറ്റി നാഷണല്‍ ഇവഞ്ചലിക്കല്‍ ചര്‍ച്ച്, അബ്ബാസിയ സെന്റ് ബസേലിയോസ് ചാപ്പല്‍, സാല്‍മിയ സെന്റ് മേരീസ് ചാപ്പല്‍ എന്നിവിടങ്ങളില്‍ വെച്ച് വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം നടത്തപ്പെടുകയുണ്ടായി.

കൂപ്പണ്‍ കണ്‍വീനര്‍ ഷാജി ജോര്‍ജ്ജില്‍ നിന്നും ഏറ്റുവാങ്ങിയ റാഫിള്‍ കൂപ്പണ്‍ മഹാ ഇടവക വികാരി റവ. ഫാ. ഡോ. ബിജു ജോര്‍ജ് പാറയ്ക്കലും, സഹവികാരി റവ. ഫാ. ലിജു കെ. പൊന്നച്ചനും ചേര്‍ന്ന് പ്രകാശനം ചെയ്യുകയും തുടര്‍ന്ന് ഹാര്‍വെസ്റ്റ് ജനറല്‍ കണ്‍വീനര്‍ ജോണ്‍ പി. ജോസഫ്, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ ജേക്കബ് തോമസ് വല്ലേലില്‍ എന്നിവര്‍ക്ക് കൈമാറുകയും ചെയ്തു. റവ. ഫാ. ഡോ. ബിജു ജോര്‍ജ് പാറയ്ക്കല്‍, സഹവികാരി റവ. ഫാ. ലിജു കെ. പൊന്നച്ചന്‍, ജേക്കബ് തോമസ് വല്ലലില്‍ എന്നിവര്‍ പ്രസംഗിച്ചു.

മഹാ ഇടവക ആക്ടിംഗ് ട്രസ്റ്റി തോമസ് ചാക്കോ, ഇടവക സെക്രട്ടറി ജിജു പി. സൈമണ്‍, മലങ്കര സഭാ മാനേജിംഗ് കമ്മറ്റിയംഗം തോമസ് കുരുവിള, റിസപ്ഷന്‍ കണ്‍വീനര്‍ ഉമ്മന്‍ വി. കുര്യന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Other News in this category



4malayalees Recommends