കുവൈറ്റ് മഹാ ഇടവക ഇടവകദിനം ആഘോഷിച്ചു

കുവൈറ്റ് മഹാ ഇടവക  ഇടവകദിനം ആഘോഷിച്ചു
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ 2023-24 പ്രവര്‍ത്തനവര്‍ഷത്തെ ഇടവകദിനാഘോഷങ്ങളുടെ ഉത്ഘാടനം മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കണ്ടനാട് (ഈസ്റ്റ്) ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. തോമസ് മാര്‍ അത്തനേഷ്യസ് മെത്രാപ്പോലീത്താ നിര്‍വ്വഹിച്ചു.

മഹാ ഇടവക വികാരി ഫാ. ഡോ. ബിജു ജോര്‍ജ്ജ് പാറയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഇടവക ട്രസ്റ്റി ജോജി പി. ജോണ്‍ സ്വാഗതവും, സെക്രട്ടറി ജിജു പി. സൈമണ്‍ കൃതഞ്ജതയും രേഖപ്പെടുത്തി. നാന്‍സി സുസന്‍ ജോണിന്റെ വേദവായനയോടുകൂടി ആരംഭിച്ച ചടങ്ങില്‍ ഇടവക സഹവികാരി ഫാ. ലിജു കെ. പൊന്നച്ചന്‍, എന്‍.ഈ.സി.കെ. കൗണ്‍സിലംഗം അജോഷ് മാത്യൂ, ഭദ്രാസന കൗണ്‍സിലംഗം ദീപക് അലക്‌സ് പണിക്കര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇടവക സെക്രട്ടറി ജിജു പി. സൈമണ്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫാ. ഗീവര്‍ഗീസ് ജോണ്‍, പ്രാര്‍ത്ഥനയോഗ ജനറല്‍ സെക്രട്ടറി ബിജു യോഹന്നാന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഇടവകദിനത്തോടനുബന്ധിച്ച് 55 വയസ്സ് തികഞ്ഞ സീനിയര്‍ ഇടവകാംഗങ്ങളെ പൊന്നാടയണിയിച്ച് ആദരിക്കുകയുണ്ടായി. 25 വര്‍ഷം ഇടവകാംഗത്വം പൂര്‍ത്തിയാക്കിയവ രെയും, കഴിഞ്ഞ അദ്ധ്യയനവര്‍ഷം 10, 12 ക്‌ളാസുകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെയും മെമെന്റോ നല്‍കി ആദരിച്ചു.

Other News in this category4malayalees Recommends