കുവൈറ്റ് : പീഢാനുഭവത്തിനു മുന്നോടിയായി ക്രിസ്തു തന്റെ മേലങ്കി അഴിച്ച് അരകെട്ടി കൊണ്ട് ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതിന്റെ സ്മരണ പുതുക്കി സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയില്‍ നടന്ന കാല്‍കഴുകല്‍ ശുശ്രൂഷകള്‍ക്ക് മലങ്കര സഭയുടെ അങ്കമാലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലിത്താ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
മാര്‍ച്ച് 28, വ്യാഴാഴ്ച്ച വൈകിട്ട് കുവൈറ്റ് മഹാ ഇടവകയുടെ സാല്‍മിയാ സെന്റ് മേരീസ് ചാപ്പലില്‍ നടന്ന ശുശ്രൂഷകള്‍ക്ക് ഇടവക വികാരി ഫാ. ഡോ. ബിജു ജോര്‍ജ്ജ് പാറയ്ക്കല്‍, സഹവികാരി ഫാ. ലിജു കെ. പൊന്നച്ചന്‍, ഫാ. ഗീവര്‍ഗീസ് ജോണ്‍, ഫാ. ജോണ്‍ ജേക്കബ്, ഫാ. ജോയ് വര്‍ഗ്ഗീസ്, ഫാ. ജോണ്‍ സ്ലീബാ, ഫാ. റിനില്‍ പീറ്റര്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.
Photo Caption1
കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ കാല്‍കഴുകല്‍ ശുശ്രൂഷകള്‍ക്ക് മലങ്കരസഭയുടെ അങ്കമാലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലിത്താ നേതൃത്വം നല്‍കുന്നു.