യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലിത്തായ്ക്ക് സ്വീകരണം നല്‍കി

യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലിത്തായ്ക്ക് സ്വീകരണം നല്‍കി
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ ഹാശാ ആഴ്ച്ച ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുവാന്‍ എത്തിച്ചേര്‍ന്ന മലങ്കരസഭയുടെ അങ്കമാലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലിത്തായ്ക്ക് കുവൈറ്റ് വിമാനത്താവളത്തില്‍ ഊഷ്മളമായ സ്വീകരണം നല്‍കി.

ഇടവക വികാരി ഫാ. ഡോ. ബിജു ജോര്‍ജ്ജ് പാറക്കല്‍, സഹവികാരി ഫാ. ലിജു കെ. പൊന്നച്ചന്‍, ഇടവക ട്രസ്റ്റി ജോജി പി. ജോണ്‍, സെക്രട്ടറി ജിജു പി. സൈമണ്‍, സഭാ മാനേജിംഗ് കമ്മിറ്റിയംഗം തോമസ് കുരുവിള, ഭദ്രാസന കൗണ്‍സിലംഗം ദീപക് അലക്‌സ് പണിക്കര്‍, ഇടവക ഭരണസമിതിയംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Other News in this category



4malayalees Recommends