ജി.എസ്.എല്‍. 2019' ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു

ജി.എസ്.എല്‍. 2019' ഫുട്‌ബോള്‍ മത്സരം സംഘടിപ്പിച്ചു

കുവൈറ്റ് : സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ രണ്ടാമത് ഗ്രിഗോറിയന്‍ സോക്കര്‍ ലീഗ് (ജി.എസ്.എല്‍. 2019) ഫുട്‌ബോള്‍ മത്സരം ജലീബ് അല്‍ നിബ്രാസ് അറബിക് സ്‌ക്കൂളില്‍ വെച്ച് നടത്തപ്പെട്ടു.


ഷീല്‍ഡ്‌സ് യുണൈറ്റഡ് എഫ്.സി., സ്‌കൈലാര്‍ക്ക് എഫ്.സി. കുവൈറ്റ്, അബ്ബാസിയാ അച്ചായന്‍സ്, സ്പാര്‍ട്ടന്‍ കുവൈറ്റ് എന്നീ ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ ഷീല്‍ഡ്‌സ് യുണൈറ്റഡ് 'ജി.എസ്.എല്‍ 2019' ട്രോഫി കരസ്ഥമാക്കി. സ്‌കൈലാര്‍ക്ക് റണ്ണേഴ്‌സ്-ആപ്പ് ആയി.

മഹാഇടവക വികാരിയും, യുവജനപ്രസ്ഥാനം പ്രസിഡണ്ടുമായ ഫാ. ജിജു ജോര്‍ജ്ജ് കിക്ക്-ഓഫ് ചെയ്ത മത്സരത്തില്‍ മുന്‍വികാരി ഫാ. ജേക്കബ് തോമസ്, സഹവികാരി ഫാ. ലിജു പൊന്നച്ചന്‍ എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചു.

Other News in this category4malayalees Recommends