ജയിംസ് മുക്കാടന്‍ (68) ന്യൂ ജേഴ്സിയില്‍ നിര്യാതനായി

ജയിംസ് മുക്കാടന്‍ (68) ന്യൂ ജേഴ്സിയില്‍ നിര്യാതനായി

ന്യൂജേഴ്സി: സെന്റ് തോമസ് സിറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയ ഇടവകാംഗവും, ന്യൂ ജേഴ്സിയില്‍ സ്ഥിര താമസക്കാരനും, കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി സാമൂഹ്യസാംസ്‌കാരികരംഗത്ത് നിറസാന്നിധ്യവുമായിരുന്ന ജെയിംസ് മുക്കാടന്‍ (68) ഇന്ന് രാവിലെ 8.34 നു സ്വവസതിയില്‍ വെച്ച് നിര്യാതനായി.


കുറച്ചു നാളുകളായി അസുഖ ബാധിതനായി സ്വഭവനത്തില്‍ വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു.

പരേതനായ ചങ്ങനാശ്ശേരി മുക്കാടന്‍ കുടുംബാംഗമായ ചാക്കോ ജെ. മുക്കാടന്റെയും, പരേതയായ പുളിങ്കുന്നം കാനാച്ചേരി കടുംബാംഗമായ അന്നമ്മ ചാക്കോയുടെയും ഏഴാമത്തെ പുത്രനായിരുന്നു പരേതന്‍.

ഭാര്യ: റോസമ്മ മുക്കാടന്‍ ചങ്ങാശ്ശേരി പാലത്തറ കുടുംബാംഗമാണ്. തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിന്‍സിന്റെ വികാര്‍ പ്രൊവിന്‍ഷ്യല്‍ റവ. ഫാ. സോണി പാലത്തറ (റോസമ്മ മുക്കാടന്റെ സഹോദരന്‍) പരേതന്റെ അന്ത്യ സമയത്ത് കുടുംബാംഗങ്ങളോടൊപ്പം സമീപത്ത് ഉണ്ടായിരുന്നു. സംസ്‌കാര ചടങ്ങുകളിലും അദ്ദേഹം പങ്കെടുക്കും.

മക്കള്‍: ലിയോണ്‍ മുക്കാടന്‍ (പെന്‍സില്‍വാനിയ), ക്രിസ് മുക്കാടന്‍ (ന്യൂജേഴ്സി), ആഞ്ചല മുക്കാടന്‍ (ന്യൂജേഴ്സി).

മരുമക്കള്‍: ക്രിസ്റ്റിന, സുമി.

കൊച്ചുമക്കള്‍: ഇലൈജ, ആന്തണി.

സഹോദരങ്ങള്‍: ആനിസെന്റ് ജോസഫ് (മൂവാറ്റുപുഴ), ഡോ. ബേബിസെന്റ് സിറിയക് (ഫ്ലോറിഡ), ഡോ. ജോസഫ് മുക്കാടന്‍ (അതിരമ്പുഴ), മേരി സിറിയക് (അതിരമ്പുഴ), തെരേസാ ചാതം (ഫ്ലോറിഡ), മാത്യു മുക്കാടന്‍ (ചങ്ങനാശേരി), ഷെര്‍ലി മാത്യു (മാനന്തവാടി).

സെന്റ് തോമസ് സീറോമലബാര്‍ ദേവാലയത്തിന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്ന പരേതന്‍ തന്റെ ഉത്സാഹവും ഇടപഴകലും സോമര്‍സെറ്റ് സിറോ മലബാര്‍ സഭാ സമൂഹത്തെ പുതിയ തലങ്ങളിലേക്ക് എത്തിക്കാന്‍ നല്‍കിയ സംഭാവനകള്‍ വളരെ പ്രശംസനീയമായിരുന്നു. പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പര്‍, പാരിഷ് കൗണ്‍സില്‍ മെമ്പര്‍, ജോസഫ് ഫാതെര്‍സ് ഓര്‍ഗനൈസഷന്‍ ഭാരവാഹി എന്നീ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ച വെക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ദേവാലയത്തില്‍ നടത്തപ്പെടുന്ന എല്ലാ ആഘോഷ പരിപാടികളിലും തന്റെ സമയവും സാന്നിധ്യവും ശ്രദ്ധേയമായിരുന്നു.

കൂടാതെ കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി ബോര്‍ഡ് മെമ്പര്‍ , ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍, എസ്.ബി. കോളജ് പൂര്‍വ വിദ്യാര്‍ഥി സംഘടന മറ്റു വിവിധ മലയാളീ സംഘടനകളിലും സജീവ സാന്നിധ്യമായിരുന്നു പരേതന്‍.

ആത്മശാന്തിക്കായുള്ള പ്രാര്‍ത്ഥനകളും അന്തിമോപചാരം അര്‍പ്പിക്കുന്നതിനുമായി ഡിസംബര്‍ 1 ന് ഞായറാഴ്ച വൈകിട്ട് 3 മുതല്‍ 5:30 വരെ സോമര്‍സെറ്റ് സെന്റ്. തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറാന ദേവാലയത്തില്‍ (508 Elizabeth Ave, Somerset, NJ 08873) അവസരം ഉണ്ടായിരിക്കുന്നതാണ്. 3:00 മണിക്കായിരിക്കും വിശുദ്ധ ദിവ്യബലി അര്‍പ്പിക്കുക.

സോമര്‍സെറ്റ് ദേവാലയത്തില്‍ ഡിസംബര്‍ 2 ന് തിങ്കളാഴ്ച രാവിലെ 9:30 ന് വിശുദ്ധ ദിവ്യബലി ഉണ്ടായിരിക്കും. തുടര്‍ന്ന് ന്യൂജേഴ്സിയിലെ പിസ്‌കാറ്റ് വേ റിസറക് ക്ഷന്‍ സെമിറ്ററിയില്‍ 11:30 ന് സംസ്‌കാര ശുശ്രൂഷകള്‍ നടത്തപ്പെടും. (100 Acres at Hoes Lane and park Avenue, Piscataway, NJ 08854)

പരേതന് വേണ്ടി സോമര്‍സെറ്റ് ദേവാലയത്തില്‍ ഇന്ന് വൈകിട്ട് 7 .30 ന് കുര്‍ബാനയും ഒപ്പീസും ഉണ്ടായിരിക്കുന്നതാണ്.

വിവരങ്ങള്‍ക്ക്: ക്രിസ് മുക്കാടന്‍ (609) 7123187.

സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണിത്.

Other News in this category4malayalees Recommends