ഓസ്‌ട്രേലിയയിലെ ഏഷ്യന്‍ സ്‌റ്റോറുകള്‍ ഭക്ഷ്യ അലര്‍ജിയുടെ ഉറവിടങ്ങളെന്ന് മുന്നറിയിപ്പ്; വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന ഭക്ഷ്യവസ്തുക്കള്‍ വിവിധ അലര്‍ജിക്ക് കാരണമാകുന്നു;46 ശതമാനം ഉല്‍പന്നങ്ങളിലും പാക്കറ്റില്‍ രേഖപ്പെടുത്താത്ത അലര്‍ജി ഘടകങ്ങള്‍

ഓസ്‌ട്രേലിയയിലെ ഏഷ്യന്‍ സ്‌റ്റോറുകള്‍ ഭക്ഷ്യ അലര്‍ജിയുടെ ഉറവിടങ്ങളെന്ന് മുന്നറിയിപ്പ്;  വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന ഭക്ഷ്യവസ്തുക്കള്‍ വിവിധ അലര്‍ജിക്ക് കാരണമാകുന്നു;46 ശതമാനം ഉല്‍പന്നങ്ങളിലും പാക്കറ്റില്‍ രേഖപ്പെടുത്താത്ത അലര്‍ജി ഘടകങ്ങള്‍
നിങ്ങള്‍ ഓസ്‌ട്രേലിയയിലെ ഏഷ്യന്‍ സ്‌റ്റോറുകളില്‍ നിന്നും പതിവായി ഭക്ഷ്യോല്‍പന്നങ്ങള്‍ വാങ്ങാറുണ്ടോ...? എന്നാല്‍ ഒന്ന് കരുതുന്നത് നന്നായിരിക്കും. കാരണം ഇവിടങ്ങളിലേക്ക് വിവിധ വിദേശരാജ്യങ്ങളില്‍ നിന്നുമെത്തുന്ന ഭക്ഷ്യ വസ്തുക്കള്‍ വിവിധ അലര്‍ജികളുടെ ഉറവിടങ്ങളായി വര്‍ത്തിക്കുന്നുവെന്നാണ് മെല്‍ബണിലെ ജെയിംസ് കുക്ക് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിരിക്കുന്നത്.പഠനത്തിനായി ഇവര്‍ മെല്‍ബണില്‍ ആറ് ഏഷ്യന്‍ ഗ്രോസറി കടകളില്‍ നിന്നായി 50 പാക്കറ്റ് ഭക്ഷണവസ്തുക്കള്‍ സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കിയിരുന്നു.

ഇവയില്‍ 46 ശതമാനം ഉത്പന്നങ്ങളിലും, പാക്കറ്റില്‍ രേഖപ്പെടുത്താത്ത അലര്‍ജി ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നുവെന്നാണ് ഈ ഗവേഷകര്‍ സ്ഥിരീകരിച്ചിരിക്കുന്നത്.ഇതിന് പുറമെ 18 ശതമാനം ഉത്പന്നങ്ങളില്‍ ഒന്നിലേറെ അലര്‍ജി ഘടകങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. മുട്ട, ഗ്ലൂട്ടന്‍, പാല്‍, കപ്പലണ്ടി തുടങ്ങിയവയുടെ അംശം പാക്കറ്റില്‍ സൂചിപ്പിക്കാത്ത അനേകം ഉല്‍പന്നങ്ങള്‍ തിരിച്ചറിഞ്ഞുവെന്നും അവര്‍ കണ്ടെത്തി എന്ന് പഠനത്തില്‍ എടുത്ത് കാട്ടുന്നു.

ഒരാള്‍ ഭക്ഷിക്കുന്നതിനെ തുടര്‍ന്ന് അലര്‍ജിക്ക് വഴിയൊരുക്കുന്ന ഉത്പന്നങ്ങളുണ്ടെങ്കില്‍ അത് പാക്കറ്റില്‍ എഴുതിയിരിക്കണമെന്നാണ് ഓസ്ട്രേലിയന്‍ നിയമം നിഷ്‌കര്‍ഷിക്കുന്നത്. ഏറ്റവും പുതിയ നിരീക്ഷണത്തെ തുടര്‍ന്ന് സൂപ്പ്, ക്രാക്കറുകള്‍, ബിസ്‌കറ്റുകള്‍, മിഠായികള്‍ എന്നിവയിലൊക്കെ ഇത്തരത്തില്‍ അലര്‍ജിക്ക് വഴിയൊരുക്കുന്ന വസ്തുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഭക്ഷ്യ അലര്‍ജി ഉള്ളവര്‍ക്ക് അപകടസാധ്യതയുണ്ടാക്കുന്ന അവസ്ഥയാണിപ്പോഴുള്ളതെന്ന് പഠനത്തിന് ചുക്കാന്‍ പിടിച്ച ജെയിംസ് കുക്ക് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ആന്‍ഡ്രിയാസ് ലോപാറ്റ മുന്നറിയിപ്പേകുന്നു.ചൈനയില്‍ നിന്നുള്ള ഭക്ഷ്യവസ്തുക്കളിലാണ് ഇത്തരം ഘടകങ്ങള്‍ കൂടുതലായുള്ളത്. കൂടാതെ തായ്ലന്റ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളിലും അലര്‍ജി സാധ്യതയേറെയാണ്.




Other News in this category



4malayalees Recommends