ന്യൂ സൗത്ത് വെയില്‍സിലെ കാട്ടുതീ; വായുമലിനീകരണം പെരുകിയതിനാല്‍ ആരോഗ്യഭീഷണി ശക്തം; ; ബീച്ചുകള്‍ കരിനിറഞ്ഞ് മലിനമായതിനാല്‍ പ്രവേശനം നിരോധിച്ചു; കുടിവെള്ളം പോലും മലിനപ്പെടാന്‍ സാധ്യതയേറി; പരിസ്ഥിതി പ്രശ്‌നം രൂക്ഷം

ന്യൂ സൗത്ത് വെയില്‍സിലെ കാട്ടുതീ; വായുമലിനീകരണം പെരുകിയതിനാല്‍ ആരോഗ്യഭീഷണി ശക്തം; ; ബീച്ചുകള്‍ കരിനിറഞ്ഞ് മലിനമായതിനാല്‍ പ്രവേശനം നിരോധിച്ചു; കുടിവെള്ളം പോലും മലിനപ്പെടാന്‍ സാധ്യതയേറി; പരിസ്ഥിതി പ്രശ്‌നം രൂക്ഷം
ന്യൂ സൗത്ത് വെയില്‍സില്‍ വിവിധയിടങ്ങളില്‍ ആഴ്ചകളോളമായി പടര്‍ന്ന പിടിക്കുന്ന കാട്ട് തീകള്‍ മൂലമുള്ള പരിസ്ഥിതി പ്രശ്‌നം രൂക്ഷമായി. കാട്ട് തീ മൂലം കട്ടിയേറിയ പുക തുടര്‍ച്ചയായി ഉയരുന്നതിനാല്‍ വായുമലിനീകരണം പരിധി കടന്നിരിക്കുകയാണ്. പുക മൂടി അന്തരീക്ഷം വിവിധ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കാന്‍ തുടങ്ങിയിട്ടുമുണ്ട്.കാട്ട് തീ മൂലമുള്ള കരി നിറഞ്ഞ് വൃത്തികേടായതിനാല്‍ ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. ഇത്തരം കരിയും മറ്റും കുടിവെള്ളത്തെ പോലും മലിനമാക്കിയേക്കാമെന്ന മുന്നറിയിപ്പും ശക്തമാണ്.

കാട്ടുതീ കാരണമുണ്ടായ കരിയും മറ്റ് അവശിഷ്ടങ്ങളും ജലത്തില്‍ അടിഞ്ഞതോടെ കടല്‍ത്തീരങ്ങളിലും മാലിന്യം പടര്‍ന്നിട്ടുണ്ട്. കാട്ടുതീയില്‍ നിന്നുള്ള ചാരം വെള്ളത്തില്‍ അടിഞ്ഞതിനാല്‍ കടല്‍ത്തീരങ്ങളിലാകമാനം കരിയാണുള്ളത്. കടല്‍ത്തീരങ്ങള്‍ സുരക്ഷിതമായ അവസ്ഥയിലാണോ എന്ന കാര്യം ഉറപ്പു വരുത്തിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്ന് ലൈഫ്സേവിംഗ് ഡയറക്ടര്‍ ജോയല്‍ വൈസ്മാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കടല്‍ത്തീരത്ത് പ്രശ്‌നമൊന്നുമില്ലെന്നുറപ്പ് വരുത്താനായി Beachsafe app ല്‍നിന്നോ വെബ്‌സൈറ്റില്‍ നിന്നോ വിവരം ലഭിക്കുമെന്നാണ് അധികൃതര്‍ നിര്‍ദേശിക്കുന്നത്. കടലിലെ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചാവുന്നതും പരിസ്ഥിതി പ്രശ്‌നമുയര്‍ത്തുന്നുണ്ട്. കാട്ട് തീയെത്തുടര്‍ന്നുണ്ടായിരിക്കുന്ന കരിയും മറ്റ് പദാര്‍ത്ഥങ്ങളുമാണ് കുടിവെള്ളത്തിന് കടുത്ത ഭീഷണിയുയര്‍ത്തിയിരിക്കുന്നത്. അതായത് ഇതിനൊപ്പം മഴയുണ്ടായാല്‍ ഇവ കുടിവെള്ള സ്രോതസ്സുകളില്‍ കലരാനുള്ള സാധ്യത ശക്തമാണെന്നും പായല്‍ നിറയാന്‍ വഴിയൊരുക്കുമെന്നുമാണ് ഈ രംഗത്തെ വിദഗ്ദര്‍ മുന്നറിയിപ്പേകുന്നത്.



Other News in this category



4malayalees Recommends