ഓസ്‌ട്രേലിയയുടെ പല ഭാഗങ്ങളിലും പച്ചക്കറി വില കുതിച്ചുയരുമെന്ന് റിപ്പോര്‍ട്ട്; വില 50 ശതമാനത്തോളം ഉയരുമെന്ന മുന്നറിയിപ്പ് നല്‍കുന്നത് ഓസ്‌ട്രേലിയന്‍ പച്ചക്കറി വിപണിയെ നിയന്ത്രിക്കുന്ന ദേശീയ സ്ഥാപനമായ ഓസ്‌വെജ്

ഓസ്‌ട്രേലിയയുടെ പല ഭാഗങ്ങളിലും പച്ചക്കറി വില കുതിച്ചുയരുമെന്ന് റിപ്പോര്‍ട്ട്; വില 50 ശതമാനത്തോളം ഉയരുമെന്ന മുന്നറിയിപ്പ് നല്‍കുന്നത്   ഓസ്‌ട്രേലിയന്‍ പച്ചക്കറി വിപണിയെ നിയന്ത്രിക്കുന്ന ദേശീയ സ്ഥാപനമായ ഓസ്‌വെജ്

ഓസ്‌ട്രേലിയയുടെ പല ഭാഗങ്ങളിലും പച്ചക്കറി വില കുതിച്ചുയരുമെന്ന് റിപ്പോര്‍ട്ട്. കാട്ടുതീയുടെ പശ്ചാത്തലത്തിലാണ് വിലയിരുത്തല്‍ മാസങ്ങളായി രാജ്യത്ത് തുടരുന്ന കാട്ടുതീ കൃഷിഭൂമിയുടെയും കാര്‍ഷിക വിളകളുടെയും വലിയ തോതിലുള്ള നാശത്തിന് കാരണമായിരുന്നു. കൃഷിയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും വന്‍ തോതില്‍ നശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വില 50 ശതമാനത്തോളം ഉയരുമെന്ന മുന്നറിയിപ്പ് നിലവില്‍ വന്നത്. ഓസ്‌ട്രേലിയന്‍ പച്ചക്കറി വിപണിയെ നിയന്ത്രിക്കുന്ന ദേശീയ സ്ഥാപനമായ ഓസ്‌വെജാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.


കാട്ടുതീ സൃഷ്ടിച്ച നാശനഷ്ടങ്ങള്‍ നിലവില്‍ത്തന്നെ കര്‍ഷകരെ ബാധിച്ചിട്ടുണ്ടെന്ന് ഓസ് വെജ് വക്താവ് ഷോണ്‍ ലിന്‍ദേ പറഞ്ഞു. കൃഷിയിടങ്ങളും ലോജിസ്റ്റിക്‌സുമായി ബന്ധപ്പെട്ട സംവിധാനങ്ങളും കാട്ടുതീയാല്‍ ബാധിക്കപ്പെട്ടത് രാജ്യത്തിന്റെ മിക്കയിടങ്ങളിലും പച്ചക്കറി വിതരണത്തെ ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. റോഡുകള്‍ ഇക്കാലയളവില്‍ അടച്ചു പൂട്ടിയത് ചരക്ക് നീക്കത്തെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്.

ക്യൂന്‍സ് ലാന്‍ഡിലുള്ളവരെയായിരിക്കും വിലവര്‍ധന ഏറ്റവുമധികം ബാധിക്കുകയെന്ന് ഓസ് വെജ് വ്യക്തമാക്കി. സംസ്ഥാനത്തേക്കുള്ള പച്ചറികളില്‍ ഭൂരിഭാഗവും വിക്ടോറിയയില്‍ നിന്നോ ന്യൂ സൗത്ത് വെയ്ല്‍സില്‍ നിന്നോ ആണ് വരുന്നത്. പ്രിസസ് ഹൈവേ അടച്ചിട്ടതു കാരണം ഏറെ വൈകിയാണ് പച്ചറികള്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലേക്ക് എത്തുന്നത്. ഇതാണ് നിലവില്‍ വിലകൂടാനുള്ള പ്രധാന കാരണമായി ഇവര് ചൂണ്ടിക്കാട്ടുന്നത്. കോളീഫ്‌ളവര്‍, ബ്രോകോളി, ഇലവര്‍ഗങ്ങള്‍ എന്നിവയെയായിരിക്കും വില വര്‍ധനവ് ഏറ്റവുമധികം ബാധിക്കുന്നത്.

Other News in this category



4malayalees Recommends