ഓസ്‌ട്രേലിയയില്‍ നഴ്‌സ് ആകാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കുക; നഴ്സിംഗ് രജിസ്ട്രേഷനു വേണ്ടിയുള്ള ഒബിഎ എന്ന പുതിയ സംവിധാനം മാര്‍ച്ചില്‍ നിലവില്‍ വരും; ജനുവരി 31ന് ശേഷം അപേക്ഷിക്കുന്നവര്‍ക്ക് ബ്രിഡ്ജ് കോഴ്‌സുകള്‍ തെരഞ്ഞെടുക്കാനാവില്ല

നഴ്സിംഗ് രജിസ്ട്രേഷനു വേണ്ടിയുള്ള ബ്രിഡ്ജിംഗ് കോഴ്സുകള്‍ 2021 ഓടെ പൂര്‍ണമായും നിര്‍ത്തലാക്കുമെന്ന് നഴ്സിംഗ് ആന്‍ഡ് മിഡൈ്വഫറി ബോര്‍ഡ് ഓഫ് ഓസ്‌ട്രേലിയ (എന്‍എംബിഎ). നിലവിലെ സംവിധാന പ്രകാരം ബ്രിഡ്ജിംഗ് കോഴ്സ് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഓസ്‌ട്രേലിയയില്‍ നഴ്‌സിംഗ് രജിസ്ട്രേഷന്‍ ലഭിക്കുകയുള്ളൂ. ഈ ബ്രിഡ്ജിംഗ് കോഴ്സ് നിര്‍ത്തലാക്കി അതിനു പകരം ഔട്ട്കംസ്-ബേസ്ഡ് അസസ്മെന്റ് അഥവാ ഒബിഎ എന്ന പുതിയ സംവിധാനം കൊണ്ടുവരാനാണ് എന്‍എംബിഎയുടെ തീരുമാനം.

ഈ വര്‍ഷം മാര്‍ച്ചിലാണ് പുതിയ സംവിധാനം ആരംഭിക്കുക. അതായത് ഒബിഎ തെരഞ്ഞെടുക്കുന്നവര്‍ അസസ്മെന്റ് ചെയ്യാന്‍ മാര്‍ച്ച് വരെ കാത്തിരിക്കേണ്ടി വരും. 2020 ജനുവരി ഒന്നിനു ശേഷമുള്ള അപേക്ഷകര്‍ക്ക് ബ്രിഡ്ജിംഗ് കോഴ്സുകള്‍ തെരഞ്ഞെടുക്കാന്‍ കഴിയില്ല എന്ന് നഴ്സിംഗ് ആന്‍ഡ് മിഡൈ്വഫറി ബോര്‍ഡ് നേരത്തെ അറിയിച്ചിരുന്നു.എന്നാല്‍ 2020 ജനുവരി ഒന്ന് എന്ന അവസാന തീയതില്‍ ഇപ്പോള്‍ എന്‍എംബിഎ മാറ്റം വരുത്തിയിട്ടുണ്ട്.2020 ജനുവരി 31ന് മുന്‍പായി രജിസ്‌ട്രേഷന് അപേക്ഷിക്കുന്നവര്‍ക്ക് ബ്രിഡ്ജിംഗ് കോഴ്സുകള്‍ തെരഞ്ഞെടുക്കാം. ഇതിനു ശേഷമുള്ളവര്‍ക്ക് ഒബിഎ സംവിധാനം മാത്രമേ തെരഞ്ഞെടുക്കാന്‍ സാധിക്കുകയുള്ളു.
Other News in this category

4malayalees Recommends