ജര്‍മന്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ കൗഫ്‌ലാന്‍ഡ് ഓസ്‌ട്രേലിയയിലെ തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു; കമ്പനിയുടെ ഭായമായി പ്രവര്‍ത്തിച്ചിരുന്ന 200ല്‍ അധികം ജീവനക്കാരുടെ ഭാവി അനിശ്ചിതത്വത്തില്‍

ജര്‍മന്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ കൗഫ്‌ലാന്‍ഡ് ഓസ്‌ട്രേലിയയിലെ തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു; കമ്പനിയുടെ ഭായമായി പ്രവര്‍ത്തിച്ചിരുന്ന 200ല്‍ അധികം ജീവനക്കാരുടെ ഭാവി അനിശ്ചിതത്വത്തില്‍

ജര്‍മന്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ കൗഫ്‌ലാന്‍ഡ് ഓസ്‌ട്രേലിയയിലെ തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ലോകത്തിലെ നാലാമത്തെ വലിയ റീട്ടെയ്‌ലറുടെ ഉടമസ്ഥതയിലുള്ള കൗഫ്‌ലാന്‍ഡ് മേഖലയിലെ ഭീമന്‍മാരായ കോള്‍സ്, വൂള്‍സ്‌വര്‍ത്ത്‌സ് എന്നിവയുമായുള്ള ശക്തമായ കിടമത്സരത്തിന്റെ ഭാഗമായാണ് ഓസ്‌ട്രേലിയന്‍ വിപണിയില്‍ നിന്ന് പിന്മാറുന്നത്. ബുധനാഴ്ചയാണ് തങ്ങള്‍ ഓസ്‌ട്രേലിയന്‍ വിപണിയില്‍ നിന്ന് പിന്‍വാങ്ങുന്നതായി കമ്പനി പ്രഖ്യാപിച്ചത്. യൂറോപ്പിലെ തങ്ങളുടെ വിപണി വളര്‍ച്ച കേന്ദ്രീകരിക്കാനാണ് നടപടിയെന്ന് കമ്പനി വിശദീകരിച്ചു.200ലധികം ജീവനക്കാരുടെ ഭാവി പുതിയ തീരുമാനത്തോടെ അനിശ്ചിതത്വത്തിലായി.


വിക്ടോറിയ, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളിലായി ഒന്‍പത് പുതിയ സ്റ്റോറുകള്‍ തുറക്കുക വഴി ഈ വര്‍ഷം 2400 പുതിയ തൊഴിലവസരങ്ങള്‍ കമ്പനി സൃഷ്ടിക്കുമെന്നാണ് കരുതിയിരുന്നത്. തങ്ങളെ സംബന്ധിച്ച് ഇത് എളുപ്പമുള്ള ഒരു തീരുമാനമല്ലായിരുന്നുവെന്നും ഓസ്‌ട്രേലിയ തങ്ങളെ എപ്പോഴും സ്വാഗതം ചെയ്തിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends