ജെറ്റ് സ്റ്റാറില്‍ യാത്രാ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് അടുത്തയാഴ്ച യാത്ര അത്ര സുഗമമാവില്ല; ഫെബ്രുവരി 19ന് 24 മണിക്കൂര്‍ സമരത്തിന് ആഹ്വാനം ചെയ്ത് ജെറ്റ് സ്റ്റാറിന്റെ ബാഗേജ് ക്രൂവും ഗ്രൗണ്ട് ടീമും

ജെറ്റ് സ്റ്റാറില്‍ യാത്രാ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് അടുത്തയാഴ്ച യാത്ര അത്ര സുഗമമാവില്ല; ഫെബ്രുവരി 19ന് 24 മണിക്കൂര്‍ സമരത്തിന് ആഹ്വാനം ചെയ്ത് ജെറ്റ് സ്റ്റാറിന്റെ ബാഗേജ് ക്രൂവും ഗ്രൗണ്ട് ടീമും

ഓസ്‌ട്രേലിയയിലെ പ്രമുഖ ലോ കോസ്റ്റ് എയര്‍ലൈനായ ജെറ്റ് സ്റ്റാറില്‍ യാത്രാ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് അടുത്തയാഴ്ച യാത്ര അത്ര സുഗമമാവില്ല. കമ്പനിയുടെ ബാഗേജ് ക്രൂവും ഗ്രൗണ്ട് ടീമും ഫെബ്രുവരി 19ന് 24 മണിക്കൂര്‍ സമരത്തിന് ആഹ്വാനം ചെയ്തു. തൊഴിലാളികളുടെ അവകാശങ്ങള്‍ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സമരത്തിലേക്ക് വഴി വെച്ചത്. 250 ജെറ്റ് സ്റ്റാര്‍ ഗ്രൗണ്ട് ക്രൂ സമരത്തില്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. ഓസ്‌ട്രേലിയയിലേക്കും ഓസ്‌ട്രേലിയയ്ക്ക് പുറത്തേക്കുമുള്ള നിരവധി സര്‍വീസുകള്‍ വൈകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.


മെല്‍ബണ്‍, അവലോണ്‍, ബ്രിസ്‌ബെയ്ന്‍, കെയ്ന്‍സ്, അഡലെയ്ഡ് വിമാനത്താവളങ്ങളിലെ ജീവനക്കാരാണ് പണിമുടക്കുന്നത്. 400 ഫ്‌ളൈറ്റുകളെയും 50000ത്തോളം യാത്രക്കാരെയും സമരം ബാധിക്കുമെന്നാണ് കരുതുന്നത്. എംപ്ലോയ്‌മെന്റ് കരാറിനെ ചൊല്ലിയാണ് നിലവില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നത്. ഫെബ്രുവരി 19ന് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്ന എല്ലാവര്‍ക്കും തുക പൂര്‍ണമായും തിരിച്ചു നല്‍കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ആവശ്യപ്പെട്ടാല്‍ ഫ്‌ളൈറ്റ് റീഷെഡ്യൂള്‍ ചെയ്യുകയും ചെയ്യും. വിഷയം ലളിതമായല്ല കമ്പനി എടുത്തിരിക്കുന്നതെന്ന് ഇവര്‍ അറിയിച്ചു. ഫെബ്രുവരി 19ന് യാത്ര തടസപ്പെടുന്ന എല്ലാവരോടും കമ്പനി ക്ഷമയും ചോദിച്ചു.

Other News in this category



4malayalees Recommends