ന്യൂ സൗത്ത് വെയ്ല്‍സില്‍ നിന്ന് പാല്‍ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; ഇ. കോളി ബാക്ടീരിയ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് കൂടുതല്‍ കമ്പനികളുടെ പാല്‍ തിരിച്ചുവിളിച്ചു; ഉല്‍പ്പന്നങ്ങള്‍ ഏതൊക്കെയെന്ന് അറിയാം

ന്യൂ സൗത്ത് വെയ്ല്‍സില്‍ നിന്ന് പാല്‍ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; ഇ. കോളി ബാക്ടീരിയ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് കൂടുതല്‍ കമ്പനികളുടെ പാല്‍ തിരിച്ചുവിളിച്ചു; ഉല്‍പ്പന്നങ്ങള്‍ ഏതൊക്കെയെന്ന് അറിയാം

ഇ. കോളി ബാക്ടീരിയ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ന്യൂ സൗത്ത് വെയ്ല്‍സില്‍ കൂടുതല്‍ കമ്പനികളുടെ പാല്‍ തിരിച്ചു വിളിച്ചു. ഡയറി ചോയ്‌സ് ഫുള്‍ ട്രീ മില്‍ക്കിന്റെ രണ്ട് ലിറ്റര്‍ പാക്ക്, കമ്യൂണിറ്റി കോ യുടെ രണ്ട് ലിറ്റര്‍ പാക്ക്, ദി ഗുഡ് ഡ്രോപ്പ് ഫുള്‍ ക്രീം മില്‍ക്ക് എന്നിവയാണ് നിലവില്‍ തിരിച്ചു വിളിച്ചിരിക്കുന്നത്. ഫെബ്രുവരി 25 വരെ ഉപയോഗിക്കാവുന്നവയാണ് തിരിച്ചുവിളിച്ച പാല്‍ എല്ലാം. ഐജിഎയിലൂടെയും മറ്റ് സ്വതന്ത്ര ഗ്രോസറി സ്‌റ്റോറുകളിലൂടെയുമാണ് ഇവ വിറ്റത്.


ന്യൂ സൗത്ത് വെയ്ല്‍സിലെ വിവിധ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് വിറ്റ ഡയറി ഫാമേഴ്‌സിന്റെ ഒരു ലിറ്ററിന്റെയും മൂന്ന് ലിറ്ററിന്റെയും ഫുള്‍ക്രീം മില്‍ക്ക് ആണ് ഇത്തരത്തില്‍ ആദ്യം തിരിച്ചു വിളിച്ചത്. Dairy Farmers 3L Full Cream White Milk with a use by date of 24/02/2020, Dairy Farmers 1L Full Cream White Milk with a use by date of 25/02/2020 തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് തിരിച്ചു വിളിച്ചത്. ഈ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയിട്ടുള്ള ഉപഭോക്താക്കളോട് അത് കളയാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കോള്‍സ്, വൂള്‍വെര്‍ത്ത്‌സ്, ഐജിഎ സ്റ്റോറുകള്‍ വഴി വിറ്റ പാലാണ് തിരിച്ചു വിളിച്ചത്. ഉപഭോക്താക്കളില്‍ നിന്ന് ഇതുവരെ ഒരു പരാതിയും ഇതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. എന്നാല്‍ എങ്ങനെയാണ് പ്രശ്‌നമുയര്‍ന്നത് എന്നതിനേക്കുറിച്ച് വിശദീകരിക്കാന്‍ ലയണ്‍ ഡയറി ആന്‍ഡ് ഡ്രിങ്ക്‌സ് തയാറായിട്ടില്ല.

ശേഷം ഇന്നലെ ന്യൂ സൗത്ത് വെയ്ല്‍സിലെ ചില സ്റ്റോറുകളിലും എസിടിയിലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും വിറ്റ ഫാംഡേല്‍ ഫുള്‍ക്രീം മില്‍ക്കും് തിരിച്ചുവിളിച്ചു. മാതൃകമ്പനിയായ അല്‍ദി ഈ ഉല്‍പ്പന്നങ്ങള്‍ തിരിച്ചുവിളിക്കുന്നതായി അറിയിച്ചു. ഇ. കോളി ബാക്ടിരിയയുടെ സാന്നിധ്യം കണക്കിലെടുത്താണ് ഉല്‍പ്പന്നം തിരിച്ചു വിളിച്ചത്. പാല്‍ വാങ്ങിയ ഇടത്തു തന്നെ തിരിച്ചേല്‍പ്പിക്കാനോ 13 25 34 എന്ന മ്പരില്‍ ബന്ധപ്പെട്ട് റീഫണ്ട് നേടാനോ കമ്പനി ഉപദേശിച്ചു.

ഇവ ഉപയോഗിച്ച ശേഷം എന്തെങ്കിലും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടാല്‍ എത്രയും വേഗം ആരോഗ്യ വിദഗ്ധരെ സമീപിക്കണമെന്നാണ് നിര്‍ദേശം. ബാധിക്കപ്പെട്ട ഉല്‍പ്പന്നങ്ങള്‍ വാങ്ങിച്ച ഉപയോക്താക്കള്‍ക്ക് ഇതിന്റെ പണം തിരിച്ചു നല്‍കുമെന്ന് കമ്പനി അറിയിച്ചു.

Other News in this category



4malayalees Recommends