ഉയരക്കുറവിന്റെ പേരില്‍ കൂട്ടുകാര്‍ കളിയാക്കിയതില്‍ വിഷമിച്ച് കരഞ്ഞ ഒമ്പത് വയസ്സുകാരന്‍ ക്വാഡന് പിന്തുണയുമായി ഹോളിവുഡ് താരങ്ങള്‍; ക്വാഡനെയും അമ്മയെയും കാലിഫോര്‍ണിയയിലെ ഡിസ്നി ലാന്‍ഡ് സന്ദര്‍ശനത്തിനയക്കുമെന്ന് കൊമേഡിയന്‍ ബ്രാഡ് വില്യംസ്

ഉയരക്കുറവിന്റെ പേരില്‍ കൂട്ടുകാര്‍ കളിയാക്കിയതില്‍ വിഷമിച്ച് കരഞ്ഞ ഒമ്പത് വയസ്സുകാരന്‍ ക്വാഡന് പിന്തുണയുമായി ഹോളിവുഡ് താരങ്ങള്‍. ഉയരക്കുറവിന്റെ പേരില്‍ മുന്‍പ് അവഗണനകള്‍ നേരിട്ട കൊമേഡിയനായ ബ്രാഡ് വില്യംസ് ക്വാഡന് പിന്തുണയറിയിച്ചു. ക്വാഡനെയും അമ്മയെയും കാലിഫോര്‍ണിയയിലെ ഡിസ്നി ലാന്‍ഡ് സന്ദര്‍ശനത്തിനയക്കാന്‍ വേണ്ടി 10000 ഡോളര്‍ തന്റെ സംഘടനയിലൂടെ സ്വരൂപിക്കുന്നതായി ബ്രാഡ് വില്യംസ് വ്യക്തമാക്കി.

ഹോളിവുഡ് താരം ഹ്യൂജ് ജാക്ക്മാനും ക്വാഡന് പിന്തുണയറിയിച്ചു. നിനക്ക് എന്നില്‍ ഒരു സുഹൃത്തിനെ ലഭിച്ചിരിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് ഹ്യൂജ് ജാക്ക്മാന്‍ ട്വിറ്ററില്‍ പങ്കു വെച്ച വീഡിയയോയിലാണ് ക്വാഡനെ ഹ്യൂജ് ജാക്ക്മാന്‍ ആശ്വസിപ്പിക്കുന്നത്.

'ക്വാഡന്‍, നീ വിചാരിക്കുന്നതിനേക്കാള്‍ കരുത്തനാണ്. എല്ലാവരും പരസ്പരം അനുകമ്പ കാണിക്കുക. കളിയാക്കലുകള്‍ ശരിയല്ല,ജീവിതം കാഠിന്യമേറിയതാണ്. നമുക്കോര്‍ക്കാം, നമുക്ക് മുന്‍പിലുള്ള എല്ലാവരും എന്തെങ്കിലും പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നവരാണ്,' എന്നാണ് വീഡിയോയില്‍ ഹ്യൂജ് ജാക്ക്മാന്‍ പറയുന്നത്.

Other News in this category

4malayalees Recommends