' ക്വാഡന്റെ പ്രായം ഒന്‍പതല്ല, 18 ആണ്; ഇയാള്‍ ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റിയാണ്; വന്‍തുക വരുമാനം ലഭിക്കുന്നുണ്ട്;' ഉയരക്കുറവിന്റെ പേരില്‍ സ്‌കൂളില്‍ പരിഹാസം നേരിട്ട ഓസ്‌ട്രേലിയക്കാരന്‍ ക്വാഡനെ കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകളുടെ സത്യം എന്ത്?

ഉയരക്കുറവിന്റെ പേരില്‍ സ്‌കൂളില്‍ പരിഹാസം നേരിട്ട ഓസ്‌ട്രേലിയയില്‍ നിന്നുള്ള ക്വാഡന്റെ സങ്കടം ലോകം ഏറ്റെടുത്ത കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. എന്നാല്‍ ഒരു വിവാദവും ഉണ്ടായിരിക്കുകയാണ് ഇപ്പോള്‍. ക്വാഡന്റെ പ്രായം ഒന്‍പതല്ല, അവന്‍ പ്രായപൂര്‍ത്തിയായ ആളാണ് എന്നുമാണ് പുതിയ ആരോപണം.ക്വാഡന്റെ അമ്മ മുന്‍പ് പങ്കുവച്ച ചിത്രങ്ങളില്‍ അവന് പ്രായം പതിനെട്ടാണെന്ന് പറഞ്ഞിട്ടുണ്ടെന്നാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍. ക്വാഡന്‍ ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റി ആണെന്നും വന്‍തുക വരുമാനം ലഭിക്കുന്നുണ്ടെന്നും വിഡിയോ തട്ടിപ്പാണെന്നുമാണ് ഒരു കൂട്ടരുടെ പ്രചാരണം.

എന്നാല്‍ പ്രചരിക്കുന്നത് തികച്ചും വ്യാജമായ വാര്‍ത്തകളാണെന്ന് സമൂഹ മാധ്യമങ്ങളിലൂടെ തന്നെ ആളുകള്‍ കണ്ടെത്തിക്കഴിഞ്ഞു. ക്വാഡന്റെ ജന്മദിനവും ചെറുപ്പത്തിലെ ചിത്രങ്ങളും ആഘോഷങ്ങളുമെല്ലാം ഇതിനു തെളിവായി നിരത്തുന്നുമുണ്ട്.കരഞ്ഞു കൊണ്ട് സംസാരിക്കുന്ന ഭിന്നശേഷിയുള്ള മകന്റെ വിഡിയോ അമ്മ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ഉയരം കുറവായതിന്റെ പേരിലായിരുന്നു അവനെ കൂട്ടുകാര്‍ കളിയാക്കിയത്. ഇരുവര്‍ക്കും പിന്‍തുണയുമായി സെലിബ്രറ്റികള്‍ അടക്കം നിരവധിപ്പേര്‍ രംഗത്തു വന്നിരുന്നു.

Other News in this category

4malayalees Recommends