ഓസ്‌ട്രേലിയയില്‍ കോവിഡ്-19 മരണം 13; രോഗബാധിതര്‍ 2804; സ്‌റ്റേജ് 2 ഷട്ട്ഡൗണ്‍ നിലവില്‍; ക്ലബുകളും പബുകളും മറ്റും അടച്ചു; റസ്റ്റോറന്റുകളില്‍ ഹോം ഡെലിവറി മാത്രം; വിവാഹങ്ങളില്‍ അഞ്ച് പേരിലും ശവസംസ്‌കാരത്തില്‍ 10 പേരിലും കൂടുതല്‍ പാടില്ല

ഓസ്‌ട്രേലിയയില്‍ കോവിഡ്-19 മരണം 13; രോഗബാധിതര്‍ 2804; സ്‌റ്റേജ് 2 ഷട്ട്ഡൗണ്‍ നിലവില്‍; ക്ലബുകളും പബുകളും മറ്റും അടച്ചു; റസ്റ്റോറന്റുകളില്‍ ഹോം ഡെലിവറി മാത്രം; വിവാഹങ്ങളില്‍ അഞ്ച് പേരിലും ശവസംസ്‌കാരത്തില്‍ 10 പേരിലും കൂടുതല്‍ പാടില്ല

ഓസ്‌ട്രേലിയയില്‍ കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ആയി ഉയരുകയും വൈറസ് ബാധിതരുടെ എണ്ണം 2804 ആയി ഉയരുകയും ചെയ്തുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത്തരത്തില്‍ കൊറോണ രാജ്യത്തെ വരിഞ്ഞ് മുറുക്കിക്കൊണ്ടിരിക്കുന്ന അപകടകരമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കി അഥവാ സ്റ്റേജ് 2 ഷട്ട് ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ രംഗത്തെത്തിയിട്ടുണ്ട്.


ചൊവ്വാഴ്ച വൈകുന്നേരം കൂടിയ കാബിനറ്റ് യോഗത്തില്‍ വച്ച് കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തിയിരുന്നു. ഇത് പ്രകാരം ബിസിനസുകള്‍ക്ക് മേലും വ്യക്തികള്‍ക്ക് മേലും ഏതൊക്കെ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തണമെന്ന കാര്യത്തിലും തീരുമാനമെടുത്തിരുന്നു. അതില്‍ ചില മാറ്റങ്ങള്‍ വരുത്തി ഇന്ന് അഥവാ വ്യാഴാഴ്ച പുതുക്കിയ ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്.ബുധനാഴ്ച അര്‍ധരാത്രി മുതലാണ് പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നിരിക്കുന്നത്.

ഇത് പ്രകാരം രജിസ്‌ട്രേഡ് , ലൈന്‍സ്ഡ് ക്ലബുകളും ഹോട്ടലുകളിലെ ലൈസന്‍സ്ഡ് മേഖലകളും പബുകളും കാസിനോകളും നൈറ്റ് ക്ലബുകളും അടച്ച് പൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമെ സിനിമാ ഹാളുകളും എന്റര്‍ടെയിന്‍മെന്റ് വെന്യൂസും നിരോധിച്ചിട്ടുണ്ട്.ഓക്ഷന്‍ ഹൗസുകള്‍, ഓപ്പണ്‍ ഹൗസ് ഇന്‍സ്‌പെക്ഷന്‍സ്, ബ്യൂട്ടി തെറാപ്പി, ടാനിംഗ്, മസാജ് ആന്‍ഡ് ടാറ്റൂ പാര്‍ലറുകള്‍, തുടങ്ങിയവ പോലുള്ള പഴ്‌സണല്‍ സര്‍വീസുകളും നിരോധിച്ചിട്ടുണ്ട്.എന്നാല്‍ ഫിസിയോ തെറാപ്പിയെ നിരോധിച്ചിട്ടില്ല.

ഔട്ട്‌ഡോര്‍- ഇന്‍ഡോര്‍ മാര്‍ക്കറ്റുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, ആര്‍കേഡുകള്‍, ഇന്‍ഡോര്‍ ആന്‍ഡ് ഔട്ട് ഡോര്‍ പ്ലേ സെന്ററുകള്‍, ഗ്യാലറികള്‍, മ്യൂസിയങ്ങള്‍, ലൈബ്രറികള്‍, സ്വിമ്മിംഗ് പൂളുകള്‍ ,ജിമ്മുകള്‍, ഇന്‍ഡോര്‍ സ്‌പോര്‍ട്ട് അവന്യൂകള്‍ എന്നിവയും നിരോധിച്ചിരിക്കുന്നു. അതിന് പുറമെ എയ്ഡ് വര്‍ക്കര്‍മാരെ പോലുള്ള ചിലരൊഴികെ വിദേശത്തേക്ക് സഞ്ചരിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഹെയര്‍ഡ്രസര്‍മാര്‍ക്കും ബാര്‍ബര്‍മാര്‍ക്കും പ്രവര്‍ത്തിക്കാമെങ്കിലും കര്‍ക്കശമായ രീതിയില്‍ സോഷ്യല്‍ ഡിസ്‌ററന്‍സിംഗ് നിയമങ്ങള്‍ പാലിക്കണം.

പത്ത് ആളുകെ മാത്രം ഉള്‍പ്പെടുത്തി ബൂട്ട് ക്യാമ്പുകളും പഴ്‌സണല്‍ ട്രെയിനിംഗും നിയന്ത്രിതമാക്കിയിട്ടുണ്ട്. റസ്റ്റോറന്റുകള്‍ക്കും കഫെകള്‍ക്കും ഹോം ഡെലിവറികളായും ടേക്ക് എവേകളായും മാത്രം പ്രവര്‍ത്തിക്കാം.വിവാഹങ്ങള്‍ നടത്താമെങ്കിലും അതില്‍ അഞ്ച് പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല. ശവസംസ്‌കാരത്തില്‍ പത്ത് പേരില്‍ കൂടുതല്‍ പങ്കെടുക്കരുത്.വീടുകളിലേക്ക് വളരെ കുറച്ച് പേര്‍ മാത്രമേ സന്ദര്‍ശനത്തിന് പോകാവൂ എന്നും നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നു.

Other News in this category



4malayalees Recommends