ക്യൂന്‍സ്ലാന്‍ഡിലെ ബെര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ നിന്നും 28 പേര്‍ക്ക് കോവിഡ്-19 പകര്‍ന്നു; അപകടമായത് മാര്‍ച്ച് 19ന് സണ്‍ഷൈന്‍ കോസ്റ്റിലെ റസ്‌റ്റോറന്റിലെ പാര്‍ട്ടി; 24 അതിഥികള്‍ക്കും നാല് റസ്റ്റോറന്റ് ജീവനക്കാര്‍ക്കും കൊറോണ പിടിപെട്ടു; ആശങ്ക ശക്തം

ക്യൂന്‍സ്ലാന്‍ഡിലെ ബെര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ നിന്നും 28 പേര്‍ക്ക് കോവിഡ്-19 പകര്‍ന്നു; അപകടമായത് മാര്‍ച്ച് 19ന് സണ്‍ഷൈന്‍ കോസ്റ്റിലെ റസ്‌റ്റോറന്റിലെ പാര്‍ട്ടി;  24 അതിഥികള്‍ക്കും നാല് റസ്റ്റോറന്റ് ജീവനക്കാര്‍ക്കും കൊറോണ പിടിപെട്ടു; ആശങ്ക ശക്തം
ക്യൂന്‍സ്ലാന്‍ഡിലെ റസ്‌റ്റോന്റില്‍ വച്ച് നടന്ന ബെര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ നിന്നും 28 പേര്‍ക്ക കോവിഡ്-19 ബാധിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. നാല് സ്റ്റാഫ് മെമ്പര്‍മാര്‍ക്കും 24 അതിഥികള്‍ക്കുമാണ് ഈ ബെര്‍ത്ത് ഡേ പാര്‍ട്ടിയിലൂടെ കൊറോണ ബാധിച്ചിരിക്കുന്നത്. ക്യൂന്‍സ്ലാന്‍ഡിലെ സണ്‍ഷൈന്‍ കോസ്റ്റിലെ അപ് മാര്‍ക്കറ്റ് റസ്റ്റോറന്റില്‍ വച്ച് നടന്ന ഈ ബെര്‍ത്ത് ഡേ പാര്‍ട്ടിയില്‍ പങ്കെടുത്തവ ഇത്രയും പേര്‍ക്ക് കോവിഡ് -19ബാധിച്ചുവെന്ന് സ്ഥിരീകരിച്ച് നൂസ മേയറായ ടോണി വെല്ലിംഗ്ടണ്‍ രംഗത്തെത്തിയിട്ടുണ്ട്.

ഇതൊരു പ്രൈവറ്റ് ബെര്‍ത്ത്‌ഡേ പാര്‍ട്ടിയായിരുന്നുവെന്നും ഈ 50ാം പിറന്നാളാഘോഷത്തില്‍ പങ്കെടുത്തവരെയ കൊറോണ ടെസ്റ്റിന് വിധേയമാക്കിയതില്‍ 24 പേര്‍ക്ക് പോസിറ്റീവ് റിസര്‍ട്ടാണുണ്ടായിരിക്കുന്നതെന്നും ഇവര്‍ സെയില്‍സ് റസ്‌റ്റോറന്റിലെ പാര്‍ട്ടിയില്‍ പങ്കെടുത്തവരാണെന്നും അദ്ദേഹം സ്ഥിരീകരിക്കുന്നു.ഇവരില്‍ നാല് പേര്‍ മാത്രമാണ് സണ്‍ഷൈന്‍ കോസ്റ്റിലുള്ളവരെന്നും ശേഷിക്കുന്നവര്‍ സൗത്ത് ഈസ്റ്റ് ക്യൂന്‍സ്ലാന്‍ഡിന്റെ മറ്റിടങ്ങളിലുള്ളവരാണെന്ന ആശങ്കയുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു.

ഈ പിറന്നാളാഘോഷ പാര്‍ട്ടിയില്‍ പങ്കെടുത്തവരെയെല്ലാം ഹെല്‍ത്ത് അഥോറിറ്റികള്‍ തിരഞ്ഞ് കണ്ടെത്തിയെന്നും ഈ പാര്‍ട്ടിയിലൂടെയുണ്ടായ രോഗബാധ സമൂഹത്തിന് അപകടഭീഷണിയുയര്‍ത്തുന്നില്ലെന്നും ഇതില്‍ പങ്കെടുത്തവര്‍ക്ക് മാത്രമാണ് ഭീഷണിയുള്ളതെന്നും മേയര്‍ പറയുന്നു. ഈ റസ്റ്റോറന്റിലെ നാല് ജീവനക്കാര്‍ക്കും കോവിഡ് 19 ബാധ ഈ ബെര്‍ത്ത് ഡേ പാര്‍ട്ടിയിലൂടെ ഉണ്ടായിരിക്കുന്നുവെന്ന കാര്യം ക്യൂന്‍സ്ലാന്‍ഡ് ഹെല്‍ത്ത് പുറത്തിറക്കിയ പ്രസ്താവന സ്ഥിരീകരിക്കുന്നു.

മാര്‍ച്ച് 19 ന് ഉച്ചക്ക് മൂന്ന് മണിക്കും രാത്രി പത്ത് മണിക്കും ഈ റസ്റ്റോറന്റില്‍ ജോലി ചെയ്തിരുന്നവരാണിവരെന്നും വെളിപ്പെടുത്തലുണ്ട്.ഇതോടെ ഇത്തരത്തില്‍ നടക്കുന്ന ബെര്‍ത്ത് ഡേ പാര്‍ട്ടികളുമായി ബന്ധപ്പെട്ട ആശങ്ക ശക്തമാണ്. എന്നാല്‍ രാജ്യത്ത് സ്റ്റേജ് 2 ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇത്തരം പാര്‍ട്ടികള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണം വന്നിട്ടുണ്ട്.

Other News in this category4malayalees Recommends