ഓസ്‌ട്രേലിയയില്‍ കൊറോണ മരണം 13; മൊത്തം രോഗികളുടെ എണ്ണം 3166; ഒറ്റ ദിവസം കൊണ്ട് സ്ഥിരീകരിച്ചത് 367 കേസുകള്‍; ഹോട്ടലുകളിലെത്തുന്നവര്‍ക്ക്14 ദിവസത്തെ നിര്‍ബന്ധിത സെല്‍ഫ് ഐസൊലേഷന്‍; വിദേശത്ത് നിന്നെത്തുന്നവര്‍ ഐസൊലേഷന്‍ ഡിക്ലറേഷന്‍ കാര്‍ഡില്‍ ഒപ്പിടണം

ഓസ്‌ട്രേലിയയില്‍ കൊറോണ മരണം 13; മൊത്തം രോഗികളുടെ എണ്ണം 3166; ഒറ്റ ദിവസം കൊണ്ട് സ്ഥിരീകരിച്ചത് 367 കേസുകള്‍; ഹോട്ടലുകളിലെത്തുന്നവര്‍ക്ക്14 ദിവസത്തെ നിര്‍ബന്ധിത സെല്‍ഫ് ഐസൊലേഷന്‍;  വിദേശത്ത് നിന്നെത്തുന്നവര്‍ ഐസൊലേഷന്‍ ഡിക്ലറേഷന്‍ കാര്‍ഡില്‍ ഒപ്പിടണം
ഓസ്‌ട്രേലിയയില്‍ കൊറോണ ബാധിച്ചുള്ള മരണം 13ലെത്തുകയും മൊത്തം രോഗികളുടെ എണ്ണം 3166 ആയിത്തീരുകയും ചെയ്തുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇന്നലെ അതായത് മാര്‍ച്ച് 26ന് പ്രാദേശിക സമയം ഉച്ചക്ക് മൂന്ന് മണിക്ക് ശേഷം മാത്രം സ്ഥിരീകരിക്കപ്പെട്ട കേസുകള്‍ 367 ആയിരിക്കുന്നുവെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. നാളിതുവരെ ഓസ്‌ട്രേലിയയില്‍ 1,84,000 കോവിഡ്-19 ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്.ഇതില്‍ 1405 കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്ന ന്യൂ സൗത്ത് വെയില്‍സാണ് മുന്നിലുള്ളത്.

വിക്ടോറിയയില്‍ 575 കേസുകളും ക്യൂന്‍സ്ലാന്‍ഡില്‍ 555 കേസുകളും സൗത്ത് ഓസ്‌ട്രേലിയയില്‍ 257 കേസുകളും വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ 255 കേസുകളും ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയില്‍ 62 കേസുകളും ടാസ്മാനിയയില്‍ 46 കേസുകളും നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ 12 കേസുകളും സ്ഥിരീകരിച്ചിരിക്കുന്നു. ഇത്തരത്തില്‍ രാജ്യത്ത് വൈറസ് ബാധ കുത്തനെ ഉയരുന്നതിനെ തുടര്‍ന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കിയിട്ടുണ്ട്.

ഇത് പ്രകാരം ശനിയാഴ്ച രാത്രി 11.59 മുതല്‍ ഹോട്ടലുകളിലും മറ്റ് അക്കൊമഡേഷനുകളിലുമെത്തുന്ന ഏവരെയും നിര്‍ബന്ധമായും 14 ദിവസത്തേക്ക് ക്വോറന്റീന്‍ ചെയ്യാന്‍ സ്‌റ്റേറ്റുകളോടും ടെറിട്ടെറികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ഇവരെ നിര്‍ബന്ധമായും ഐസൊലേഷനിലാക്കിയതിന് ശേഷം മാത്രമേ വീടുകളിലേക്ക് പോകാന്‍ അനുവദിക്കാവൂ എന്നാണ് പുതിയ ഉത്തരവ്. ഇതിന് പുറമെ വിദേശത്ത് നിന്നും വരുന്ന ഓസ്‌ട്രേലിയക്കാര്‍ നിര്‍ബന്ധമായും ഒരു ഐസൊലേഷന്‍ ഡിക്ലറേഷന്‍ കാര്‍ഡില്‍ ഒപ്പ് വയ്ക്കുകയും വേണം.

Other News in this category



4malayalees Recommends