സൗത്ത് ഓസ്‌ട്രേലിയയിലേക്ക് ഈസ്റ്റര്‍ സീസണില്‍ ടൂറിസ്റ്റുകള്‍ വരരുതെന്ന് കടുത്ത നിര്‍ദേശം; കൊറോണയെ പ്രതിരോധിക്കാനുള്ള കടുത്ത നിയമങ്ങള്‍ കാരണം സ്‌റ്റേറ്റിലെ ടൂറിസം കേന്ദ്രങ്ങള്‍ അടച്ച് പൂട്ടലിന്റെ വക്കില്‍; വരുമാനമൊഴുകുന്ന സീസണ്‍ കുളമാകുമെന്നുറപ്പ്

സൗത്ത് ഓസ്‌ട്രേലിയയിലേക്ക് ഈസ്റ്റര്‍ സീസണില്‍ ടൂറിസ്റ്റുകള്‍ വരരുതെന്ന് കടുത്ത നിര്‍ദേശം; കൊറോണയെ പ്രതിരോധിക്കാനുള്ള കടുത്ത നിയമങ്ങള്‍ കാരണം സ്‌റ്റേറ്റിലെ ടൂറിസം കേന്ദ്രങ്ങള്‍ അടച്ച് പൂട്ടലിന്റെ വക്കില്‍; വരുമാനമൊഴുകുന്ന സീസണ്‍ കുളമാകുമെന്നുറപ്പ്

കടുത്ത കൊറോണ വൈറസ് ഭീഷണി നേരിട്ട് കൊണ്ടിരിക്കുന്നതിനാല്‍ ഈസ്റ്റര്‍ സീസണില്‍ ടൂറിസ്റ്റുകളാരും സ്‌റ്റേറ്റിലേക്ക് വരരുതെന്ന കടുത്ത നിര്‍ദേശവുമായി സൗത്ത് ഓസ്‌ട്രേലിയ രംഗത്തെത്തി. ' നിങ്ങളുടെ പോസ്റ്റ് കോഡ് 5690 അല്ലെങ്കില്‍ വീടുകളിലേക്ക് തിരിച്ച് പോകുന്നതായിരിക്കും നല്ലത്' എന്ന നിര്‍ദേശത്തോട് കൂടിയ പോസ്റ്റുകള്‍ ഇവിടുത്തെ ചില ബീച്ചുകളിലും മറ്റും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതായത് സ്റ്റേറ്റില്‍ ഉള്ളവരല്ലാത്തവരെല്ലാം പോകണമെന്നാണ് ഇതിലൂടെ അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്.ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ബുഷ് ഫയറുണ്ടായതിന് ശേഷം സാമ്പത്തിക ആഘാതത്തില്‍ നിന്നും കരകയറുന്നതിനായി പരമാവധി ടൂറിസ്റ്റുകള്‍ തങ്ങളുടെ സ്റ്റേറ്റിലേക്ക് വരണമെന്നായിരുന്നു സൗത്ത് ഓസ്‌ട്രേലിയ ആവശ്യപ്പെട്ടിരുന്നത്.

സാധാരണ ഈസ്റ്റര്‍ സീസണില്‍ സൗത്ത് ഓസ്‌ട്രേലിയയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ടൂറിസ്റ്റുകള്‍ തിങ്ങി നിറയുന്നതിന് പുറമെ ഇവിടേക്ക് പണം കുത്തിയൊഴുകകയും ചെയ്തിരുന്നു. എന്നാല്‍ കൊറോണ വൈറസ് പടരുന്നത് തടയുന്നതിനായി ഗവണ്‍മെന്റ് കടുത്ത ലോക്ക് ഡൗണ്‍ നിയമങ്ങള്‍ പ്രഖ്യാപിച്ചതിന്റെ വെളിച്ചത്തിലാണ് ഇപ്രാവശ്യത്തെ ഈസ്റ്റര്‍ സീസണില്‍ ടൂറിസ്റ്റുകള്‍ ഇവിടേക്ക് വരരുതെന്ന അഭ്യര്‍ത്ഥനയുമായി തദ്ദേശവാസികള്‍ രംഗത്തെത്തിയിരിക്കുന്നത്.

കൊറോണയെ പിടിച്ച് കെട്ടുന്നതിനായി ഇവിടെ പത്തില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ച് കൂടരുതെന്ന നിയമം നടപ്പിലാക്കിയത് ഇവിടുത്തെ ടൂറിസം വ്യവസായത്തെ പാടെ തകര്‍ത്തിരിക്കുകയാണ്.തല്‍ഫലമായി സാധാരണ ആളുകള്‍ തിങ്ങി നിറയാറുണ്ടായിരുന്ന ഇവിടുത്തെ ബീച്ചുകളും മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളും പ്രേതഭൂമികളായി മാറി അടച്ച് പൂട്ടലിന്റെ വക്കിലെത്തിയിരിക്കുകയാണ്. ഇവിടെ സെല്‍ഫ് ഐസൊലേഷന്‍ നിയമം ലംഘിക്കുന്നരില്‍ നിന്നും 1000 ഡോളര്‍ സ്‌പോട്ട് ഫൈന്‍ ചുമത്താന്‍ പോലീസിന് അധികാരം നല്‍കിയിട്ടുണ്ട്.സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയമങ്ങള്‍ പാലിക്കാത്ത ബിസിനസുകളില്‍ നിന്നും 5000 ഡോളര്‍ ഈടാക്കുന്നുമുണ്ട്.


Other News in this category



4malayalees Recommends