ഓസ്‌ട്രേലിയക്കാര്‍ക്ക് കൊറോണയെക്കുറിച്ച് തത്സമയ വിവരങ്ങളേകാന്‍ പുതിയ ആപ്പും വാട്‌സാപ്പ് ഫീച്ചറുമായി ഗവണ്‍മെന്റ്; കൊറോണ വൈറസ് ഓസ്‌ട്രേലിയ ആപ്പിലൂടെ സര്‍ക്കാരിന്റെ പുതിയ നിര്‍ദേശങ്ങളറിയാം; മഹാമാരിയില്‍ തുണയായി 1.1 ബില്യണ്‍ ഡോളറിന്റെ പാക്കേജ്

ഓസ്‌ട്രേലിയക്കാര്‍ക്ക് കൊറോണയെക്കുറിച്ച് തത്സമയ വിവരങ്ങളേകാന്‍ പുതിയ ആപ്പും വാട്‌സാപ്പ് ഫീച്ചറുമായി ഗവണ്‍മെന്റ്; കൊറോണ വൈറസ് ഓസ്‌ട്രേലിയ ആപ്പിലൂടെ സര്‍ക്കാരിന്റെ പുതിയ നിര്‍ദേശങ്ങളറിയാം; മഹാമാരിയില്‍ തുണയായി 1.1 ബില്യണ്‍ ഡോളറിന്റെ പാക്കേജ്
ഓസ്‌ട്രേലിയക്കാര്‍ക്ക് കൊറോണ വൈറസിനെ കുറിച്ചുള്ള നിര്‍ദേശങ്ങളും വിവരങ്ങളും തല്‍സമയം ലഭ്യമാക്കുന്നതിനായി കൊറോണ വൈറസ് ഓസ്‌ട്രേലിയ എന്ന പേരില്‍ ഒരു ആപ്പ് ലോഞ്ച് ചെയ്യുന്നുവെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ രംഗത്തെത്തി.ആപ്പിള്‍ ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ, എന്നിവിടങ്ങളില്‍ ഈ ആപ്പ് നിലവില്‍ ലഭ്യമാകും. ഇതിലൂടെ അനായാസം നാവിഗേറ്റ് ചെയ്ത് യൂസര്‍മാര്‍ക്ക് കോവിഡ്-19 രോഗത്തിന്റെ ഗതിവിഗതികളും അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങളും തല്‍സമയം അറിയാവുന്നതാണ്.

ഇതിന് പുറമെ കൊറോണ പ്രമാണിച്ച് ഗവണ്‍മെന്റ് പുതിയൊരു വാട്‌സാപ്പ് ഫീച്ചറും ലോഞ്ച് ചെയ്തിട്ടുണ്ട്. ഇവയിലൂടെ കൊറോണയെ നിയന്ത്രിക്കുന്നതിന് രാജ്യത്തെ ഗവണ്‍മെന്റുകള്‍ എന്തൊക്കെ നിര്‍ദേശങ്ങളാണ് പുറപ്പെടുവിക്കുന്നതെന്നും എന്തൊക്കെ ചുവട് വയ്പുകളാണ് നടത്തുന്നതെന്നും ജനത്തിന് റിയല്‍ ടൈമില്‍ മനസിലാക്കാനാവുമെന്നും മോറിസന്‍ ഉറപ്പേകുന്നു. രാജ്യത്തെ വിവരങ്ങള്‍ക്കുപരിയായി ലോകത്ത് കോവിഡ്-19 ന്റെ അതാത് സമയത്തെ പ്രവണതയും ഈ ആപ്പിലൂടെ അറിയാന്‍ സാധിക്കും.

ഇതിന് പുറമെ മഹാമാരിയെ നേരിടുന്നതിനായി ഫെഡറല്‍ സര്‍ക്കാര്‍ 1.1 ബില്യണ്‍ ഡോളറിന്റെ പാക്കേജ് പ്രഖ്യാപിക്കാനും മോറിസന്‍ മറന്നില്ല. ഈ ഫണ്ടില്‍ 699 മില്യണ്‍ ഡോളറിന്റെ മെഡികെയര്‍ സബ്‌സിഡീസ് ടെലിഹെല്‍ത്ത് സര്‍വീസുകളും 74 മില്യണ് ഡോളറിന്റെ മെന്റല്‍ ഹെല്‍ത്ത് സപ്പോര്‍ട്ടും ഡൊമസ്റ്റിക് വയലന്‍സ് ഇനീഷ്യേറ്റീവിനായി അനുവദിച്ച 150 മില്യണ്‍ ഡോളറും എമര്‍ജന്‍സി റിലീഫ് സപ്പോര്‍ട്ടിനായുളള 200 മില്യണ്‍ ഡോളറും ഉള്‍പ്പെടുന്നു.

Other News in this category



4malayalees Recommends