ഓസ്‌ട്രേലിയയില്‍ കൊറോണ മരണം 19; രോഗികളുടെ എണ്ണം 4557; 2032 കേസുകളുള്ള എന്‍എസ്ഡബ്ല്യൂ മുന്നില്‍; രാജ്യത്ത് 2,44,000 പേരെ കോവിഡ്-19 ടെസ്റ്റിന് വിധേയരാക്കി; പ്രൈവറ്റ് ഹെല്‍ത്ത് സെക്ടറുമായി ചേര്‍ന്ന് 30,000 ബെഡുകളും 1,05,000 നഴ്‌സുമാരെയും ലഭ്യമാക്കും

ഓസ്‌ട്രേലിയയില്‍ കൊറോണ മരണം 19; രോഗികളുടെ എണ്ണം 4557; 2032 കേസുകളുള്ള എന്‍എസ്ഡബ്ല്യൂ മുന്നില്‍; രാജ്യത്ത് 2,44,000 പേരെ കോവിഡ്-19 ടെസ്റ്റിന് വിധേയരാക്കി; പ്രൈവറ്റ് ഹെല്‍ത്ത് സെക്ടറുമായി ചേര്‍ന്ന് 30,000  ബെഡുകളും 1,05,000 നഴ്‌സുമാരെയും ലഭ്യമാക്കും

ഓസ്‌ട്രേലിയയില്‍ കൊറോണ രോഗികളുടെ എണ്ണം 4557 ആയി വര്‍ധിച്ചുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. കോവിഡ്-19 ബാധിച്ചതിനെ തുടര്‍ന്ന് രാജ്യത്ത് ഇതുവരെ 19 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യമാകമാനം 2,44,000 പേരെയാണ് കോവിഡ്-19 ടെസ്റ്റിന് വിധേയമാക്കിയിരിക്കുന്നത്.2032 കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്ന ന്യൂ സൗത്ത് വെയില്‍സാണ് ഏറ്റവും മുന്നിലുള്ളത്. 917 രോഗികളുള്ള വിക്ടോറിയയും 743 രോഗികളുള്ള ക്യൂന്‍സ്ലാന്‍ഡുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.


വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ 364 കേസുകളും സൗത്ത് ഓസ്‌ട്രേലിയയില്‍ 337കേസുകളും ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയില്‍ 80 കേസുകളും നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ 16 കേസുകളും ടാസ്മാനിയയില്‍ 68 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാര്‍ച്ച് 30ന് ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് ശേഷം 312 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.കോവിഡ്-19നെതിരെ പോരാടുന്നതിന് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് ത്വരിത ഗതിയിലുളള നീക്കങ്ങളാണ് ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

ഇതിന്റെ ഭാഗമായി പ്രൈവറ്റ് ഹെല്‍ത്ത് സെക്ടറുമായി ചേര്‍ന്ന് കൊണ്ട് 30,000 ഹോസ്പിറ്റല്‍ ബെഡുകളും 1,05,000 നഴ്‌സുമാരെയും മറ്റ് ജീവനക്കാരെയും അധികമായി ലഭ്യമാക്കുന്നതിന് നീക്കം നടത്തുന്നുണ്ട്. മിനിസ്റ്റര്‍ ഹണ്ട്, ഓസ്‌ട്രേലിയന്‍ ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസറായ ഡോ.നിക്ക് കോട്‌സ് വര്‍ത്ത്, ഓസ്‌ട്രേലിയന്‍ ചീഫ് നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി ഓഫീസറായ അലിസന്‍ മാക് മില്ലന്‍ , പ്രൈവറ്റ് ഹെല്‍ത്ത് സെക്ടര്‍ എന്നിവര്‍ ഒന്നിച്ചിറക്കിയ മീഡിയ റിലീസിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

Other News in this category



4malayalees Recommends