ഓസ്‌ട്രേലിയയിലെ 65 വയസിന് മേല്‍ പ്രായമുള്ളവര്‍ക്കെല്ലാം സൗജന്യ ഫ്‌ലൂ വാക്‌സിന്‍ നല്‍കുന്നു; ലക്ഷ്യം നാല് വിന്റര്‍ ഫ്‌ലൂ സ്‌ട്രെയിനുകളില്‍ നിന്നും വയോജനങ്ങള്‍ക്ക് സംരക്ഷണം; കോവിഡ്-19ല്‍ നിന്നും സംരക്ഷണമേകില്ലെങ്കിലും വാക്‌സിന്‍ നിര്‍ണായകം

ഓസ്‌ട്രേലിയയിലെ 65 വയസിന് മേല്‍ പ്രായമുള്ളവര്‍ക്കെല്ലാം സൗജന്യ ഫ്‌ലൂ വാക്‌സിന്‍ നല്‍കുന്നു; ലക്ഷ്യം നാല് വിന്റര്‍ ഫ്‌ലൂ സ്‌ട്രെയിനുകളില്‍ നിന്നും വയോജനങ്ങള്‍ക്ക് സംരക്ഷണം; കോവിഡ്-19ല്‍ നിന്നും സംരക്ഷണമേകില്ലെങ്കിലും വാക്‌സിന്‍ നിര്‍ണായകം
ഓസ്‌ട്രേലിയയിലെ 65 വയസിന് മേല്‍ പ്രായമുള്ളവര്‍ക്കെല്ലാം ഫ്‌ലൂ വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. നാല് വിന്റര്‍ ഫ്‌ലൂ സ്‌ട്രെയിനുകള്‍ രാജ്യത്തെ വേട്ടയാടാനെത്തുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഈ മുന്നൊരുക്കം നടത്തുന്നത്.രാജ്യത്ത് ആകമാനം കോവിഡ്-19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഈ നീക്കത്തിന് ഏറെ പ്രാധാന്യമുണ്ട്. പുതിയ തരത്തിലുള്ള ഫ്‌ലൂ വാക്‌സിന്‍ ആദ്യമായി നടപ്പിലാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഓസ്‌ട്രേലിയ മാറിയിരിക്കുകയാണ്.

65 വയസിന് മേല്‍ പ്രായമുളള രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ഈ വാക്‌സിന്‍ സൗജന്യമായി നല്‍കുന്നതാണ്.ഫെഡറല്‍ ഗവണ്‍മെന്റിന്റെ നാഷണല്‍ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാ(എന്‍ഐപി)മിന്റെ ഭാഗമായിട്ടാണ് ഫ്‌ലൂ വാക്‌സിന്‍ നല്‍കുന്നത്. രാജ്യത്ത് കോവിഡ്-19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വിന്റര്‍ ഇന്‍ഫ്‌ലുവന്‍സയില്‍ നിന്നും രാജ്യത്തെ പ്രായമായവരെ രക്ഷിക്കുന്നത് നിര്‍ണായകമാണെന്നാണ് മെഡിക്കല്‍ എക്‌സ്പര്‍ട്ടുകള്‍ പറയുന്നത്.

നാല് സ്‌ട്രെയിനുകളിലുളള സ്വിനെ , ഏവിയന്‍ ഫ്‌ലൂകളെ പ്രതിരോധിക്കാന്‍ ഈ വാക്‌സിന് സാധിക്കുമെങ്കിലും കോവിഡ്-19ല്‍ നിന്നും സംരക്ഷണം നല്‍കാന്‍ ഈ വാക്‌സിന് സാധിക്കില്ല.തെക്കന്‍ അര്‍ധഗോളത്തില്‍ ഇത്തരം പനികള്‍ ഇപ്പോള്‍ നിലവിലുണ്ട്.ഇത്തരം ഫ്‌ലൂ സ്‌ട്രെയിനുകളും കോവിഡ്-19ഉം 65 വയസിന് മേല്‍ പ്രായമുള്ളവര്‍ക്കെല്ലാം കടുത്ത അപകടമുണ്ടാക്കുമെന്നാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പേകുന്നത്.ഇതിന് പുറമെ നേരത്തെ മറ്റ് രോഗങ്ങളുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും ഇത്തരം പനികള്‍ അപകടം വരുത്തി വയ്ക്കും.

Other News in this category



4malayalees Recommends