ഓസ്‌ട്രേലിയയില്‍ കൊറോണ ബാധിച്ചുള്ള മരണം 34; മൊത്തം രോഗികളുടെ എണ്ണം 5,687; 2580കേസുകളുമായി ന്യൂ സൗത്ത് വെയില്‍സ് മുന്നില്‍; കടുത്ത ജാഗ്രത പുലര്‍ത്തണമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍; നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ രണ്ട് വയസുള്ള കുട്ടിക്ക് കൊറോണ

ഓസ്‌ട്രേലിയയില്‍ കൊറോണ ബാധിച്ചുള്ള മരണം 34; മൊത്തം രോഗികളുടെ എണ്ണം 5,687; 2580കേസുകളുമായി ന്യൂ സൗത്ത് വെയില്‍സ് മുന്നില്‍; കടുത്ത ജാഗ്രത പുലര്‍ത്തണമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍;  നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ രണ്ട് വയസുള്ള കുട്ടിക്ക് കൊറോണ
ഓസ്‌ട്രേലിയയില്‍ കൊറോണ ബാധിച്ചുള്ള മരണം 34 ആയി. മൊത്തം രോഗികളുടെ എണ്ണം 5,687ഉം രോഗം ഭേദമായവരുടെ എണ്ണം 2,315 ആണെന്നും ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. കടുത്തജാഗ്രത പാലിക്കണമെന്ന ആവര്‍ത്തിച്ചുള്ള മുന്നറിയപ്പുമായി പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ രംഗത്തെത്തിയിട്ടുണ്ട്.ഐലന്റ് സ്റ്റേറ്റായ ടാസ്മാനിയ അതിന്റെ അതിര്‍ത്തികള്‍ കൊട്ടിയടച്ചെങ്കിലും ഈ സ്റ്റേറ്റില്‍ പുതിയ നാല് കോവിഡ്-19 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടുത്തുകാരല്ലാത്ത നാല് പേര്‍ക്കാണ് കോവിഡ്-19ന്റെ ആദ്യം ലക്ഷണങ്ങള്‍ പ്രകമായിരിക്കുന്നത്.

മൂന്ന് പുരുഷന്‍മാര്‍ക്കും ഒരു സ്ത്രീക്കുമാണിവിടെ രോഗം പുതുതായി സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് ഇവിടുത്തെ ഡയറക്ടര്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്തായ മാര്‍ക്ക് വിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സ്‌റ്റേറ്റില്‍ കൊറൊണ ബാധിച്ചിരിക്കുന്നവരുടെ എണ്ണം 86 ആയി ഉയര്‍ന്നിട്ടുണ്ട്. 2580കേസുകളുമായി ന്യൂ സൗത്ത് വെയില്‍സാണ് ഏറ്റവും മുന്നിലുള്ളത്. വിക്ടോറിയയില്‍ 1135 കേസുകളും ക്യൂന്‍സ്ലാന്‍ഡില്‍ 907 കേസുകളും വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ 453 കേസുകളും സൗത്ത് ഒാസ്‌ട്രേലിയയില്‍ 409 കേസുകളും ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയില്‍ 96 കേസുകളും ടാസ്മാനിയയില്‍ 86 കേസുകളും നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ 27 കേസുകളുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതിനിടെ നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ രണ്ട് വയസില്‍ താഴെയുള്ള ഒരു കുഞ്ഞിന് കോവിഡ് -19 ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. സ്‌റ്റേറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ കൊറോണ രോഗിയാണിത്.രോഗം ബാധിച്ച തന്റെ ബന്ധുവുമായി സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് കുട്ടിക്ക് കൊറോണ ബാധിച്ചിരിക്കുന്നത്. ഈ കുട്ടിയുടെ കുടുംബത്തില്‍ മറ്റ് രണ്ട് പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതോടെ സ്‌റ്റേറ്റിലെ രോഗികളുടെ എണ്ണം 27ലെത്തിയിട്ടുമുണ്ട്. കുടുംബക്കാര്‍ തമ്മിലുള്ള സമ്പര്‍ക്കത്തിലൂടെയാണ് കുട്ടിക്ക് കൊറോണ ബാധിച്ചതെന്നും ഇവിടെ സാമൂഹിക വ്യാപനമുണ്ടായിട്ടില്ലെന്നുമാണ് ടെറിട്ടെറി ഹെല്‍ത്ത് മിനിസ്റ്ററായ നടാഷ ഫൈലെസ് പറയുന്നത്.

Other News in this category



4malayalees Recommends