എന്‍എസ്ഡബ്ല്യൂവില്‍ പ്രാദേശിക തലത്തില്‍ കോവിഡ്-19 ബാധിതരെ തിരിച്ചറിയാന്‍ പുതിയ ഇന്ററാക്ടീവ് ടൂള്‍; തങ്ങളുടെ സമീപപ്രദേശത്ത് വൈറസ് ബാധിതരുണ്ടോയെന്നറിയാന്‍ നാട്ടുകാരെ സഹായിക്കുന്ന ടൂള്‍; ലക്ഷ്യം കൊറോണയുടെ പ്രാദേശിക വ്യാപനം തടയല്‍

എന്‍എസ്ഡബ്ല്യൂവില്‍ പ്രാദേശിക തലത്തില്‍ കോവിഡ്-19 ബാധിതരെ തിരിച്ചറിയാന്‍ പുതിയ ഇന്ററാക്ടീവ് ടൂള്‍; തങ്ങളുടെ സമീപപ്രദേശത്ത് വൈറസ് ബാധിതരുണ്ടോയെന്നറിയാന്‍ നാട്ടുകാരെ സഹായിക്കുന്ന ടൂള്‍; ലക്ഷ്യം കൊറോണയുടെ പ്രാദേശിക വ്യാപനം തടയല്‍
പ്രാദേശികതലത്തില്‍ കോവിഡ്-19 വൈറസിനോടുള്ള പോരാട്ടം ത്വരിതപ്പെടുത്തുന്നതിനായി എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത് ഒരു ഇന്ററാക്ടീവ് ടൂള്‍ ലോഞ്ച് ചെയ്യുന്നു. തങ്ങളുടെ സമീപപ്രദേശങ്ങളില്‍ വൈറസ് ബാധിതരുണ്ടോയെന്ന് ഇതിലൂടെ തിരിച്ചറിയാനും ആ പ്രദേശങ്ങളിലേക്ക് പോകാതിരിക്കാനും ആളുകളെ സഹായിക്കുന്ന ഇന്ററാക്ടീവ് ടൂളാണിതെന്നാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ അവകാശപ്പെടുന്നത്. എന്‍എസ്ഡബ്ല്യൂവിലെ കൊറോണ കേസുകള്‍ 3000ത്തിന് അടുത്തെത്തിയ സാഹചര്യത്തിലാണ് വൈറസ് വ്യാപനത്തെ പ്രാദേശി തലത്തില്‍ പിടിച്ച് കെട്ടുന്നതിനായി ഈ ഇന്ററാക്ടീവ് ടൂളെത്തുന്നത്.

തങ്ങളുടെ പ്രദേശത്തെ എത്ര ഗുരുതരമായിട്ടാണ് കൊറോണ ബാധിച്ചിരിക്കുന്നതെന്ന് അതത് പ്രദേശത്തുള്ളവര്‍ക്ക് ഈ ടൂളിലൂടെ കാര്യക്ഷമമായി മനസിലാക്കി മുന്‍കരുതലെടുക്കാന്‍ സാധിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത.നിലവില്‍ എന്‍എസ്ഡബ്ല്യൂവില്‍ കൃത്യമായി പറഞ്ഞാല്‍ 2637 കോവിഡ് -19 കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ ഇവിടെ 57കേസുകളാണ് അധികമായി സ്ഥിരീകരിച്ചിരിക്കുന്നത്.സ്‌റ്റേറ്റിലെ വൈറസ് ബാധയുടെ കര്‍വ് ഫ്‌ലാറ്റണിംഗ് അവസ്ഥയിലേക്ക് എത്തിയെങ്കിലും സ്റ്റേറ്റില്‍ സിഡ്‌നി അടക്കമുള്ള ചിലയിടങ്ങളിലും റീജിയണല്‍ ഏരിയകളിലും വൈറസ് വ്യാപനം കൂടുതലാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ അധികൃതര്‍ നൂതനമായ പ്രതിരോധ മാര്‍ഗങ്ങളുമായി മുന്നോട്ട് വന്നിരിക്കുന്നത്.

സ്‌റ്റേറ്റില്‍ കോവിഡ്-19ന്റെ കമ്മ്യൂണിറ്റി ട്രാന്‍സ്മിഷന്‍ ഉണ്ടാവാനുള്ള എല്ലാ വിധ സാധ്യതകളും ഒഴിവാക്കാന്‍ അധികൃതര്‍ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടത്തി വരുന്നത്. രാജ്യത്തെ പത്ത് ശതമാനം കൊറോണകേസുകളും അറിയപ്പെടാത്ത കമ്മ്യൂണിറ്റി ഉറവിടങ്ങളില്‍ നിന്നാണെന്ന് വീക്കെന്‍ഡില്‍ ഓസ്‌ട്രേലിയയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ബ്രെന്‍ഡാന്‍ മര്‍ഫി മുന്നറിയിപ്പേകിയിരുന്നു. ഇത്തരം ടൂളുകളിലൂടെ വൈറസ് വ്യാപനത്തെ പ്രാദേശിക തലത്തില്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് പിടിച്ച് കെട്ടാനാവുമെന്നാണ് എന്‍എസ്ഡബ്ല്യൂ അധികൃതര്‍ പ്രതീക്ഷിക്കുന്നത്.

Other News in this category



4malayalees Recommends