ഓസ്‌ട്രേലിയയില്‍ കോവിഡ്-19 ലോക്ക്ഡൗണില്‍ പെട്ട് പോയ വിദേശികള്‍ക്ക് താമസം തുടരാന്‍ പുതിയ കോവിഡ്-19 പാന്‍ഡെമിക് ഇവന്റ് വിസ; സവിശേഷ കഴിവുകളുളളവരെ നിലനിര്‍ത്തി നിര്‍ണായക മേഖലകളിലെ തൊഴിലാളിക്ഷാമം പരിഹരിക്കാനൊരു ശ്രമം

ഓസ്‌ട്രേലിയയില്‍ കോവിഡ്-19 ലോക്ക്ഡൗണില്‍ പെട്ട് പോയ വിദേശികള്‍ക്ക് താമസം തുടരാന്‍ പുതിയ കോവിഡ്-19 പാന്‍ഡെമിക് ഇവന്റ് വിസ; സവിശേഷ കഴിവുകളുളളവരെ നിലനിര്‍ത്തി നിര്‍ണായക മേഖലകളിലെ തൊഴിലാളിക്ഷാമം പരിഹരിക്കാനൊരു ശ്രമം
വിദേശികളായ സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് കോവിഡ്-19 പ്രതിസന്ധിക്കിടെ ഓസ്‌ട്രേലിയയില്‍ തുടരുന്നതിന് രാജ്യം ഒരു പുതിയ വിസ നല്‍കാനൊരുങ്ങുന്നു. നിലവിലെ സാഹചര്യത്തില്‍ ഓസ്‌ട്രേലിയയില്‍ അനിശ്ചിതമായി പെട്ട് പോയിരിക്കുന്ന വിദേശികള്‍ക്ക് ഇതിലൂടെ അവരുടെ ഓസ്‌ട്രേലിയയിലെ താമസം നിയമപരമായി നീട്ടാന്‍ സാധിക്കുന്നതായിരിക്കും. പുതിയ വിസയിലൂടെ ഫോറിന്‍ സ്‌കില്‍ഡ് വര്‍ക്കര്‍മാരെ ഓസ്‌ട്രേലിയയില്‍ നിലനിര്‍ത്താനും അതിലൂടെ തൊഴിലാളി ക്ഷാമം പരിഹരിക്കാനും സാധിക്കുമെന്നും ഫെഡറല്‍ ഗവണ്‍മെന്റ് പറയുന്നു.

എന്നാല്‍ തങ്ങള്‍ക്ക് നിര്‍ണായകമായ വ്യവസായങ്ങളില്‍ പ്രയോജനപ്പെടുന്ന അസാധാരണമായ കഴിവുകളുണ്ടെന്ന് ഇത്തരം വിസക്കായി അപേക്ഷിക്കുന്നവര്‍ തെളിയിച്ചിരിക്കണം. കോവിഡ്-19 പാന്‍ഡെമിക് ഇവന്റ് വിസ എന്നാണീ വിസ അറിയപ്പെടുന്നത്. നിലവില്‍ ഓസ്‌ട്രേലിയയിലെ ലോക്ക് ഡൗണില്‍ പെട്ട് പോയവരും നിലവിലെ വിസയുടെ കാലാവധി 28 ദിവസമോ അല്ലെങ്കില്‍ അതില്‍ കുറവോ ആണെങ്കിലോ അത്തരക്കാര്‍ക്ക് 408 സബ്ക്ലാസ് വിസക്ക് അപേക്ഷിക്കുന്നതിന് അര്‍ഹതയുണ്ടായിരിക്കും.

ഇത്തരത്തില്‍ വിജയകരമായി അപേക്ഷിച്ചതിന് ശേഷമായിരിക്കണം അപേക്ഷകര്‍ തങ്ങള്‍ക്ക് പബ്ലിക് ഹെല്‍ത്ത്, ഏയ്ജ്ഡ് കെയര്‍, ചൈല്‍ഡ് കെയര്‍, അഗ്രികള്‍ച്ചര്‍ തുടങ്ങിയ നിര്‍ണായക മേഖലകളില്‍ സവിശേഷമായ കഴിവുകളുണ്ടെന്ന് തെളിയിക്കേണ്ടത്. പുതിയ വിസ നിര്‍ണാകയമായ മേഖലകളില്‍ ജോലി ചെയ്യുന്ന വര്‍ക്കിംഗ് ഹോളിഡേ മേയ്ക്കര്‍മാര്‍ക്കും ലഭ്യമാക്കുന്നതായിരിക്കുമെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം അഫയേര്‍സിന്റെ വക്താവ് അറിയിക്കുന്നത്.

Other News in this category4malayalees Recommends